പാല: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്നയാളാണ് മരിച്ചത്. മുരുക്കുമ്പുഴ സ്വദേശിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. പാലാ-ഉഴവൂര്‍ റൂട്ടില്‍ വലവൂരില്‍ വച്ചാണ് സംഭവം.
എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമല്ല. മാരുതി 800 കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
വീഡിയോ കടപ്പാട്- മാതൃഭൂമി.കോം