കപില്‍ദേവ് ബയോപിക് സിനിമ തിയ്യേറ്റര്‍ ഒഴിവാക്കി ഡിജിറ്റല്‍ സ്ട്രീമിംഗിന് പറഞ്ഞത് 143 കോടി രൂപ; നിര്‍മ്മാതാക്കളുടെ തീരുമാനം ഇങ്ങനെ
indian cinema
കപില്‍ദേവ് ബയോപിക് സിനിമ തിയ്യേറ്റര്‍ ഒഴിവാക്കി ഡിജിറ്റല്‍ സ്ട്രീമിംഗിന് പറഞ്ഞത് 143 കോടി രൂപ; നിര്‍മ്മാതാക്കളുടെ തീരുമാനം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th April 2020, 3:33 pm

കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 1983ല്‍ ലോകകപ്പ് നേടിയ ചരിത്രം പറയുന്ന ചിത്രമാണ് 83. രണ്‍വീര്‍ സിംഗ് കപില്‍ ദേവായെത്തുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായി. ചിത്രം തിയ്യേറ്റര്‍ റിലീസ് ഒഴിവാക്കി ഡിജിറ്റല്‍ റിലീസ് നടത്തുകയാണെങ്കില്‍ 143 കോടി രൂപ തരാം എന്ന് ഒരു മേജര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തു എന്നായിരുന്നു ചര്‍ച്ചക്കിടയാക്കിയ റിപ്പോര്‍ട്ട്.

ഏപ്രില്‍ 10നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ഡിജിറ്റല്‍ റിലീസ് വാഗ്ദാനം നിര്‍മ്മാതാക്കളെ നേടിയെത്തിയത്. സംഭവത്തില്‍ ഇപ്പോള്‍ നിര്‍മ്മാതാക്കളായ റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ്‌സ് വിശദീകരണവുമായി രംഗതെത്തിയിരിക്കുകയാണ്.

ഇപ്പോള്‍ ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ്‌സ് സി.ഇ.ഒ ശിഭാശിഷ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പ്രൊജക്ടില്‍ എല്ലാവരും താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും തങ്ങള്‍ നേരിട്ട് ഡിജിറ്റല്‍ റിലീസ് നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. നാല് മുതല്‍ ആറ് മാസം വരെ ഇതില്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ തന്റെ പുതിയ ചിത്രം ലക്ഷ്മി ബോംബ് ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. റിലീസ് വൈകുന്നത് മൂലമുള്ള നഷ്ടം ഒഴിവാക്കാനാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ചിത്രം മേയ് 22നാണ് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. മേയ് മാസം കഴിഞ്ഞും അന്തരീക്ഷം അനുകൂലമായില്ലെങ്കില്‍ ലക്ഷ്മി ബോംബ് ജൂണില്‍ ഡിജിറ്റല്‍ റിലീസ് നടത്തിയേക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.