ഫുട്‌ബോള്‍ ലോകത്തിന് ഒരു 'ബ്രേക്കിങ് ന്യൂസ്'; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൗദി കിരീടാവകാശി വാങ്ങിയേക്കും?
Football
ഫുട്‌ബോള്‍ ലോകത്തിന് ഒരു 'ബ്രേക്കിങ് ന്യൂസ്'; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൗദി കിരീടാവകാശി വാങ്ങിയേക്കും?
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th October 2019, 2:22 pm

മാഞ്ചസ്റ്റര്‍: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തയുമായി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 14 വര്‍ഷമായി തങ്ങളുടെ കൈവശമുള്ള ക്ലബ്ബ് ഗ്ലേസര്‍ കുടുംബം വില്‍ക്കാനൊരുങ്ങുകയാണെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ക്ലബ്ബ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ‘ദ മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. 14 വര്‍ഷത്തിനിടെ രണ്ടുതവണ സല്‍മാന്‍ ഈ താത്പര്യം ഗ്ലേസര്‍ കുടുംബത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതും കഴിഞ്ഞതവണ 300 കോടി പൗണ്ടിന്റെ (27,693 കോടി രൂപ) വാഗ്ദാനമാണ് സല്‍മാന്‍ നടത്തിയത്. എന്നാല്‍ ഈ സമയമൊന്നും ഗ്ലേസര്‍ കുടുംബം ഒരു കൈമാറ്റത്തിനു തയ്യാറായില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2012-13 സീസണിനു ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒറ്റത്തവണ പോലും പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടില്ലെന്നതാണ് ഗ്ലേസിയറിനെ പ്രധാനമായും വില്‍പ്പനയ്ക്കു പ്രേരിപ്പിക്കുന്നത്.

ചരിത്രത്തിലാദ്യമായി ക്ലബ്ബില്‍ നിന്നുള്ള വരുമാനം കൂപ്പുകുത്തിയതും ഗ്ലേസര്‍ കുടുംബത്തെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ കാരണമായി.

ക്ലബ്ബിലെ 13 ശതമാനം ഓഹരി വില്‍ക്കാന്‍ ഗ്ലേസര്‍ കുടുംബത്തിലെ കെവിന്‍ ഗ്ലേസര്‍ തയ്യാറാകുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ‘സണ്‍സ്‌പോര്‍ട്ട്’ പുറത്തുവിട്ടിരുന്നു. ക്ലബ്ബിലെ 20,899,366 ഓഹരികളും കെവിന്റേതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് സല്‍മാന്‍ ക്ലബ്ബ് വാങ്ങാനുള്ള താത്പര്യം അവസാനമായി അറിയിച്ചത്. എന്നാല്‍ അതിനുശേഷം മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അദ്ദേഹത്തെ തുടര്‍ന്നു മുന്നോട്ടുകൊണ്ടുപോയില്ല.