തമിഴിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ തുടങ്ങിയ ശിവകാര്‍ത്തികേയന്‍ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. നായകനായി അഭിനയിച്ച ആദ്യ ചിത്രം വന്‍ വിജയമായി. പിന്നീട് വളരെ വേഗത്തില്‍ തമിഴിലെ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ ശിവക്ക് സാധിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ അമരനിലൂടെ ടൈര്‍ 2വിലെ ഒന്നാം സ്ഥാനവും ശിവകാര്‍ത്തികേയന്‍ സ്വന്തമാക്കി.
മലയാളത്തില്‍ നല്ല പ്രൊജക്ടുകളുടെ ഭാഗമാകാന്‍ താത്പര്യമുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരികയാണ്. മലയാളത്തിലെ പ്രോമിസിങ് സംവിധായകരിലൊരാളായ ജൂഡ് ആന്തണി ജോസഫിന്റെ ചിത്രത്തിലൂടെയാകും ശിവകാര്‍ത്തികേയന്റെ മോളിവുഡ് എന്‍ട്രിയെന്ന് തമിഴിലെ മുന്‍നിര യൂട്യൂബ് ചാനലായ വലൈപ്പേച്ച് റിപ്പോര്‍ട്ട് ചെയ്തു.
ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ഡ്രാഗണ്‍, ലവ് ടുഡേ എന്നീ ഹിറ്റുകളൊരുക്കിയ എ.ജി.എസ്. എന്റര്‍ടൈന്മെന്റ്‌സാകും ചിത്രം നിര്‍മിക്കുകയെന്നും വലൈപ്പേച്ച് പറയുന്നു. സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായ ആര്യയാകും ചിത്രത്തിലെ വില്ലനായി എത്തുകയെന്നും റൂമറുകളുണ്ട്. തമിഴിലും മലയാളത്തിലുമായാകും ചിത്രം ഒരുങ്ങുക.
എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയാണ് ശിവകാര്‍ത്തികേയന്റെ പുതിയ പ്രൊജക്ട്. വന്‍ ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലറാണ് മദ്രാസി. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയും ശിവയുടെ ലൈനപ്പിലുണ്ട്. സൂര്യ ഒഴിവാക്കിയ പ്രൊജക്ടാണ് പരാശക്തി. 1980കളില്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കഥയാണ് പരാശക്തി പറയുന്നത്.
2018ന് ശേഷം ജൂഡ് ആന്തണിയുടെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് ഒരുപാട് റൂമറുകളുണ്ടായിരുന്നു. സിലമ്പരസനെ നായകനാക്കി ആക്ഷന്‍ ചിത്രമാകും ജൂഡ് ഒരുക്കുക എന്ന് ഇടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ടിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല. ഓം ശാന്തി ഓശാനക്ക് ശേഷം നിവിന്‍ പോളിയുമായി ഒന്നിക്കുന്ന പ്രൊജക്ടും ജൂഡിന്റെ ലൈനപ്പില്‍ ഉണ്ടെന്ന് കേട്ടിരുന്നു.
Let’s wait and see if #Sivakarthikeyan will act in a film directed by #JudeAnthanyJoseph. pic.twitter.com/hLphwjzbip
— Movie Tamil (@MovieTamil4) March 7, 2025
കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, നരേന്‍ തുടങ്ങി വലിയ താരനിരയെ അണിനിരത്തിയാണ് ജൂഡ് 2018 ഒരുക്കിയത്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ മലയാളികള്‍ ഒറ്റക്കെട്ടായി അതിജീവിച്ചതിന്റ കഥ പറഞ്ഞ ചിത്രമായിരുന്നു 2018 എവരിവണ്‍ ഈസ് എ ഹീറോ. ആറ് വര്‍ഷത്തോളം പുലിമുരുകന്‍ കൈയടക്കി വച്ചിരുന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന്റെ റെക്കോഡാണ് ജൂഡ് 2018ലൂടെ സ്വന്തമാക്കിയത്. കളക്ഷനും ബിസിനസുമടക്കം 200 കോടിയോളം ചിത്രം സ്വന്തമാക്കിയിരുന്നു.
Content Highlight: Rumors that Sivakarthikeyan joining hands with Jude Anthany Joseph for a Malayalam movie