ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. ബാലതാരമായി അഭിനയിച്ച രണ്ടാമത്തെ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് പ്രണവിനെ തേടിയെത്തിയിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത പ്രണവ് 2018ല്‍ റിലീസായ ആദിയിലൂടെ നായകനായി അരങ്ങേറി.
ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളില്‍ പ്രണവിന്റെ പ്രകടനത്തെക്കുറിച്ച് പലരും എടുത്തു പറഞ്ഞിരുന്നു. സിനിമകളില്ലാത്ത സമയത്ത് യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രണവിന്റെ അടുത്ത ചിത്രം ഏതെന്നുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇടയ്ക്ക് തെലുങ്കിലേക്ക് താരം അരങ്ങേറ്റം നടത്തിയേക്കുമെന്നുള്ള റൂമറുകള്‍ വന്നിരുന്നു. എന്നാല്‍ അടുത്ത ചിത്രം മലയാളത്തില്‍ തന്നെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഭ്രമയുഗം അണിയിച്ചൊരുക്കിയ രാഹുല്‍ സദാശിവനായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ചിത്രങ്ങളെപ്പോലെ ഈ സിനിമയും ഹൊറര്‍ ഴോണറിലായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭ്രമയുഗത്തില്‍ സംഗീതം കൊണ്ട് അമ്പരപ്പിച്ച ക്രിസ്റ്റോ സേവിയര്‍ തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും സംഗീതം. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന സൂക്ഷ്മദര്‍ശിനിയുടെ സംഗീതവും ക്രിസ്‌റ്റോ തന്നെയാണ്.
അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചേക്കുമെന്നാണ് സൂചന. തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമാകും പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഔദ്യോഗികമായി അധികം വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പ്രണവിന് താത്പര്യമുണ്ടെന്ന് വിനീത് ശ്രീനിവാസന്‍ അടുത്തിടെ പറഞ്ഞിരുന്നു.
നിലവില്‍ സ്‌പെയ്‌നിലാണ് പ്രണവ്. അവിടെ ഒരു ഗ്രാമത്തിലെ ഫാമിലാണ് പ്രണവ് വര്‍ക്ക് ചെയ്യുന്നതെന്ന് സുചിത്ര മോഹന്‍ലാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയോടൊപ്പം തന്റെ പാഷനുകളും ബാലന്‍സ് ചെയ്ത് കൊണ്ടുപോകുന്ന പ്രണവ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകാറുണ്ട്.
Content Highlight: Rumors that Pranav Mohanlal’s next movie with Rahul Sadasivan