|

അവഞ്ചേഴ്‌സ് ഡൂംസ് ഡേയില്‍ ഇന്ത്യന്‍ സാന്നിധ്യം? വൂള്‍ഫിനെ തിരികെ വിളിക്കാനൊരുങ്ങി റൂസോ ബ്രദേഴ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്തെ മൊത്തം ഞെട്ടിച്ച അനൗണ്‍സ്‌മെന്റായിരുന്നു പോയവാരം മാര്‍വല്‍ സ്റ്റുഡിയോസ് നടത്തിയത്. ഫേസ് സിക്‌സില്‍ എല്ലാവരും ഉറ്റുനോക്കുന്ന ‘അവഞ്ചേഴ്‌സ് ഡൂംസ് ഡേ’ സംവിധാനം ചെയ്യാന്‍ റൂസോ ബ്രദേഴ്‌സിനെ തിരികെ വിളിക്കുന്നെവെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിക്ടര്‍ ഡൂം എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റോബര്‍ട്ട് ഡൗണി ജൂനിയറിനെ വിളിച്ചത് എല്ലാവരെയും ഞെട്ടിച്ചു.

പത്തുവര്‍ഷത്തോളം മാര്‍വലിനൊപ്പം നിന്ന റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ അയണ്‍മാന് വളരെ മികച്ച ഫെയര്‍വെല്ലാണ് മാര്‍വല്‍ നല്‍കിയത്. മള്‍ട്ടിവേഴ്‌സ് ആരംഭിച്ചതിന് ശേഷം വളരെയധികം മാറ്റങ്ങളാണ് മാര്‍വല്‍ കൊണ്ടുവന്നത്. ഫേസ് ഫോറില്‍ തിളങ്ങി നിന്ന ക്രിസ് ഇവാന്‍സിനെ പുതിയ വേഷത്തില്‍ മാര്‍വല്‍ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനില്‍ എത്തിച്ചതും അത്ഭുതമുണ്ടാക്കുന്നതായിരുന്നു.

ഇപ്പോഴിതാ ഡൂംസ് ഡേയില്‍ ഇന്ത്യന്‍ സാന്നിധ്യമുണ്ടാകുമെന്നുള്ള റൂമറുകളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ ധനുഷും ഭാഗമാകുമെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റൂസോ ബ്രദേഴ്‌സിന്റെ മുന്‍ചിത്രമായ ദി ഗ്രേ മാനില്‍ വൂള്‍ഫ് എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ധനുഷ് കാഴ്ചവെച്ചത്. ഗ്രേ മാന്റെ രണ്ടാം ഭാഗത്തിലും ധനുഷ് ഉണ്ടാകുമെന്ന് റൂസോ ബ്രദേഴ്‌സ് അറിയിച്ചിരുന്നു.

മാര്‍വല്‍ ഫാന്‍സും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന അവഞ്ചേഴ്‌സ് ഡൂംസ് ഡേയില്‍ നെഗറ്റീവ് ഷേഡുള്ള വിക്ടര്‍ ഡൂമായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ എത്തുന്നത്. ചിത്രത്തില്‍ ധനുഷിനെ എങ്ങനെയാകും അവതരിപ്പിക്കുകയെന്ന് കാണാന്‍ കാത്തിരിക്കുന്നത്. 2025ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2026ല്‍ തിയേറ്ററുകളിലെത്തും.

അതേസമയം കരിയറിലെ 50ാമത് ചിത്രം ആ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയമാക്കി മാറ്റിയിരിക്കുകയാണ് ധനുഷ്. ചിത്രത്തിന്റെ സംവിധായകനും ധനുഷ് തന്നെയാണ്. വേള്‍ഡ് വൈഡായി 130 കോടിയോളം ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. നിലവില്‍ ഇളയരാജയുടെ ബയോപ്പിക്കില്‍ അഭിനയിക്കുകയാണ് ധനുഷ്.

Content Highlight: Rumors that Dhnaush might be part of Avengers Doomsday directed by Russo Brothers