ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 150 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി. ഒ.ടി.ടി റിലീസിന് പിന്നാലെ കേരളത്തിന് പുറത്തും ആവേശം തരംഗമായി മാറി. രംഗണ്ണന്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഫഹദ് ഫാസില്‍ കാഴ്ചവെച്ചത്.
ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ മൈത്രി മൂവീ മേക്കേഴ്‌സ് ആവേശത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ് ഫാസില്‍ അവിസ്മരണീയമാക്കിയ രംഗന്‍ എന്ന കഥാപാത്രമായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണ എത്തുമെന്നാണ് റൂമറുകള്‍.
മലയാളികള്‍ക്കിടയില്‍ ബാലകൃഷ്ണയുടെ സിനിമകള്‍ പലതും ട്രോള്‍ മെറ്റീരിയലാണെങ്കിലും താരത്തിന്റെ കഴിഞ്ഞ മൂന്ന് സിനിമകളും ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവുമൊടുവില്‍ റിലീസായ ഭഗവന്ത് കേസരി 150 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. പാന്‍ ഇന്ത്യന്‍ റിലീസില്ലാതെയാണ് താരത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനം കാണാന്‍ സാധിക്കുന്നത്.
ഒ.ടി.ടി റിലീസിന് ശേഷം ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായ ഫഹദിന്റെ രംഗനെ തെലുങ്കില്‍ എങ്ങനെയാകും അവതരിപ്പിക്കുക എന്ന് കാണാനാണ് സിനിമാലോകം കാത്തിരിക്കുന്നത്. ബെംഗളൂരുവിലെ രംഗന്‍ എന്ന ഗ്യാങ്‌സ്റ്ററിനെ ഹ്യൂമറിന്റെയും മാസിന്റെയും പശ്ചാത്തലത്തിലാണ് ജിത്തു മാധവന്‍ അവതരിപ്പിച്ചത്. സുഷിന്‍ ശ്യാമിന്റെ സംഗീതവും ആവേശത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു.
ഫഹദിന് പുറമെ ഹിപ്സ്റ്റര്‍, റോഷന്‍, മിഥുന്‍, സജിന്‍ ഗോപു, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങി വന്‍ താരനിരയാണ് ആവേശത്തില്‍ അണിനിരന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നിവയുടെ ബാനറില്‍ അവന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിച്ചത്.
Content Highlight: Rumors that Aavesham going remake in Telugu with Nandamuri Balakrishna in lead role