ന്യൂദല്‍ഹി: ബി.ജെ.പി, മുസ്‌ലിം വിരുദ്ധരും പാകിസ്താന്‍ വിരുദ്ധരുമാണ് എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കൂടിയോലോചനക്കുള്ള തന്റെ ശ്രമങ്ങളെല്ലാം തള്ളിക്കളഞ്ഞത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു,
വാഷിങ്ങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി മുസ്‌ലിം വിരുദ്ധരും പാകിസ്താന്‍ വിരുദ്ധരുമാണ് എന്ന് പറഞ്ഞത്. നാല് മാസമായി ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം നിരസിച്ചതിന്റെ കാരണമെന്താണെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
ആദ്യമായല്ല ഇമ്രാന്‍ ഖാന്‍ ബി.ജെ.പി യോടുള്ള അമര്‍ഷം വ്യക്തമാക്കുന്നത്. വിദേശ കാര്യമന്ത്രിമാരുടെ ചര്‍ച്ച പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ട്വിറ്ററില്‍ തന്റെ വിയോജിപ്പ് ഖാന്‍ കുറിച്ചിരുന്നു.
സമാധാനം പുനസ്ഥാപിക്കുന്നതിനായി താന്‍ നടത്തിയ ശ്രമങ്ങളോട് ഇന്ത്യ എടുത്തിരിക്കുന്ന ധാര്‍ഷ്ട്യം നിറഞ്ഞതും നിഷേധാത്മകവുമായ നിലപാടില്‍ എനിക്ക് നിരാശയുണ്ട്. ചെറിയ മനുഷ്യര്‍ വലിയ ഓഫീസുകള്‍ കയ്യാളുമ്പോള്‍ അവര്‍ക്ക് വലിയ ചിത്രങ്ങള്‍ കാണാനുള്ള കാഴ്ച്ച് നഷ്ടപ്പെടുന്നത് താന്‍ മുന്‍പും കണ്ടിട്ടുണ്ട്.- ഖാന്‍ അന്ന് ട്വിറ്ററില്‍ കുറിച്ചു.
മുംബൈ, 26/11 അക്രമകാരികളെ ശിക്ഷിക്കണം എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. അവിടെ നടന്നത് തീവ്രവാദികളുടെ ആക്രമണങ്ങളാണ് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
സദുദ്ദേശ്യത്തോടെ പാകിസ്താന്‍ മുന്നോട്ട് വച്ച ആശയമാണ് കര്‍ത്താപൂര്‍ ബോര്‍ഡര്‍ സിഖ് വിശ്വാസികള്‍ക്ക് തുറന്ന് കൊടുക്കുക എന്നത്. അതിനോട് ഇന്ത്യ സ്വാഗതാര്‍ഹമായ നിലപാട് സ്വീകരിക്കുമെന്നാണ് വിശ്വാസം എന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.