ബി.ജെ.പി നേതൃത്വം സ്ത്രീവിരുദ്ധം, പാര്‍ട്ടിയില്‍ കനത്ത അവഗണന; തൃശ്ശൂരില്‍ മഹിളാ മോര്‍ച്ച നേതാവ് രാജിവെച്ചു
Kerala News
ബി.ജെ.പി നേതൃത്വം സ്ത്രീവിരുദ്ധം, പാര്‍ട്ടിയില്‍ കനത്ത അവഗണന; തൃശ്ശൂരില്‍ മഹിളാ മോര്‍ച്ച നേതാവ് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th April 2021, 8:38 pm

തൃശൂര്‍:നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃശ്ശൂര്‍ ജില്ലാ ബി.ജെ.പിയില്‍ പൊട്ടിത്തെറി. മഹിളാ മോര്‍ച്ച നേതാവ് രാജിവെച്ചു. ജില്ലാ നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച തൃശ്ശൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഉഷ മരുതൂര്‍ രാജിവെച്ചതോടെയാണ് പൊട്ടിത്തെറി പുറത്തായത്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ പുതൂര്‍ക്കര ഡിവിഷനില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു ഇവര്‍.

പാര്‍ട്ടിയ്ക്കകത്ത് തനിക്ക് കടുത്ത അവഗണനയായിരുന്നുവെന്നും ജില്ലാ നേതൃത്വം സ്ത്രീവിരുദ്ധനിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചായിരുന്നു ഇവര്‍ രാജിവെച്ചത്.

ഗുരുവായൂരിലും സമാന അവസ്ഥയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് നിവേദിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ പാര്‍ട്ടി ഘടകത്തിലും തര്‍ക്കം രൂക്ഷമാകുകയാണ്.

തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി ഗുരുവായൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് പറഞ്ഞതും ഗുരുവായൂരിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുകള്‍ വളര്‍ത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Rukus In Thrissur Bjp