മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നാലെ പൊന്നാനിയില്‍ സി.പി.ഐ.എമ്മിലുണ്ടായ പൊട്ടിത്തെറി തുടരുന്നു. ടി.എം സിദ്ദീഖിനെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ ഇന്ന് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചതായാണ് റിപ്പോര്‍ട്ട്.
സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിമാരായ ടി.കെ മഷൂദ്, നവാസ് നാക്കോല, ജമാല്‍ എന്നിവരാണ് രാജിവെച്ചത്. പ്രശ്‌നപരിഹാരത്തിനായി സി.പി.ഐ.എം ജില്ലാസെക്രട്ടറി, മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തും.
പി. നന്ദകുമാര്‍ പൊന്നാനിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പരസ്യമായി ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
അതേസമയം സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മണ്ഡലമാണ് പൊന്നാനി. ജില്ലാ സെക്രട്ടറിയേറ്റ് ശ്രീരാമകൃഷ്ണന്റേയും സിദ്ദീഖിന്റേയും പേരുകളാണ് നല്‍കിയിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക