ടെഹ്റാന്‍: ഇറാനോട് പോരാടാനാണ് അമേരിക്കയുടെ നീക്കമെങ്കില്‍ സദ്ദാമിന് സംഭവിച്ചതാണ് ഡൊണള്‍ഡ് ട്രംപിനെ കാത്തിരിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാന്‍-ഇറാഖ് യുദ്ധത്തെ സൂചിപ്പിച്ചായിരുന്നു ഹസന്‍ റൂഹാനിയുടെ പരാമര്‍ശം.
രാജ്യത്തെ ആയുധനിര്‍മാണം തടയില്ലെന്നും അമേരിക്കയുടെ പ്രകോപനപരമായി നടപടിക്ക് ചുട്ടമറുപടി നല്‍കുമെന്നും റൂഹാനി വ്യക്തമാക്കി.
ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇറാനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്ക കഴിഞ്ഞ മാസം മുതല്‍ വ്യാപാര ഉപരോധവും ആരംഭിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഇറാന്‍ വന്നത്.
ALSO READ: കഫീല്‍ ഖാന്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍
അമേരിക്കയെ പ്രകോപിതരാക്കുന്ന ആയുധനിര്‍മാണം തുടരുമെന്ന് വ്യക്തമാക്കിയ ഇറാന്‍ പ്രകോപനപരമായ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇറാന്റെ ബാലിസ്റ്റിക് മിസെലുകളുടെ പരിധി 3500 കിലോമീറ്ററാണ്.
ഇസ്രാഈലിന്റേയും അമേരിക്കയുടേയും സൈനിക താവളത്തിലെത്താന്‍ ഈ ദൂരപരിധി ധാരാളമാണെന്ന മുന്നറിയിപ്പും റുഹാനി നല്‍കി. അമേരിക്കയെ ഭയന്ന് പ്രതിരോധത്തിനായുള്ള ആയുധനിര്‍മാണത്തിന്റെ തോത് കുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി
ഈ സാഹചര്യത്തില്‍ ഇറാനെ പ്രതിരോധിക്കുന്നതിനായി ഗള്‍ഫ് മേഖലയില്‍ അമേരിക്ക സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ബന്ദര്‍ അബ്ലാസ് തുറമുഖത്ത് ഇറാന്‍ നടത്തിയ ശക്തി പ്രകടനത്തില്‍ അറുന്നൂറോളം കപ്പലുകള്‍ പങ്കെടുത്തു.
WATCH THIS VIDEO: