രുചിര കംബോജ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാകും
national news
രുചിര കംബോജ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st June 2022, 7:19 pm

ന്യൂദല്‍ഹി: യു.എന്നിന്റെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി മുതിര്‍ന്ന നയതന്ത്രജ്ഞയായ രുചിര കംബോജിനെ നിയമിച്ചു. ആദ്യമായാണ് ഈ തസ്തികയിലേക്ക് സ്ഥിരനിയമനം നടത്തുന്നത്.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയായ രുചിര കംബോജ് ഇപ്പോള്‍ ഭൂട്ടാനിലെ ഇന്ത്യന്‍ പ്രതിനിധിയായി സേവനമനുഷ്ഠിക്കുകയാണ്.

ടി.എസ് തിരുമൂര്‍ത്തിയുടെ പിന്‍ഗാമിയായാണ് രുചിര യു.എന്നിന്റെ ഇന്ത്യന്‍ അംബാസഡറാകുന്നത്.

Content Highlight: Ruchira kamboj appointed as the permanent representative of UN