എന്തുകൊണ്ട് റൂബല്ല അപകടകരമായ വാക്‌സിന്‍ ആവുന്നു?
Discourse
എന്തുകൊണ്ട് റൂബല്ല അപകടകരമായ വാക്‌സിന്‍ ആവുന്നു?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th February 2014, 1:02 pm

രോഗ സാധ്യത കണ്ടത്തെിയെന്നു പറയുന്ന 32 ശതമാനം  കുട്ടികളില്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഈ രോഗത്തിനുള്ള സ്വാഭാവിക പ്രതിരോധശേഷി കൈവരിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. 12 വയസ്സിലല്ല, പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞേ ഇവരില്‍ മിക്കവരും വിവാഹിതരാവു കയുള്ളൂ. ആ കാലയളവില്‍ ഉടനീളം ഇവര്‍ സ്വാഭാവിക പ്രതിരോധശേഷി കെവരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. അതും കഴിഞ്ഞുള്ള വളരെ ചെറിയൊരു ശതമാനം പേരുടെ ഗര്‍ഭ കാലത്തുമാത്രമേ ഈ രോഗം ഭീഷണി സൃഷ്ടിക്കുന്നുള്ളൂ!!

 


line

എസ്സേയ്‌സ് / കെ.ശാന്തകുമാരി

line

[share]

കേരളത്തിലെ വലിയൊരു വിഭാഗം മാതാപിതാക്കളും പെണ്‍കുട്ടികളും ന്യായമായും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും കൃത്യമായ മറുപടി നല്‍കാതെ സംസ്ഥാനത്തെ കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ഗുരുതരമായ മരുന്നു പ്രയോഗം അരങ്ങേറുകയാണ്. ആഗോള കുത്തക കമ്പനികളുടെ മരുന്നുപരീക്ഷണശാലയായി രാജ്യം മാറിയെന്ന സുപ്രീംകോടതിയുടെ നിരന്തരമായ നിരീക്ഷണങ്ങളെ സാധൂകരിക്കുന്ന ഞെട്ടിപ്പിക്കുന്ന തെളിവുകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

വൈദ്യശാസ്ത്രരംഗത്തെ ധാര്‍മികതയുടെ സകല പരിധികളും ലംഘിക്കുന്ന വിധത്തില്‍ തങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന ലക്ഷോപലക്ഷം പേരെ വഞ്ചിച്ചുകൊണ്ട് മരുന്നു പരീക്ഷണത്തിനും പ്രയോഗങ്ങള്‍ക്കും ഭിഷഗ്വരസമൂഹവും കൂട്ടു നില്‍ക്കുന്നു.

റൂബല്ല എന്നാല്‍…?

ടോഗോ വിഭാഗത്തില്‍ പെട്ട ആര്‍.എന്‍.എ വൈറാസാണ് റൂബല്ല. റൂബല്ല ശരീരത്തില്‍ കടന്നാല്‍ ചെറിയ പനി, ക്ഷീണം, ശരീര വേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍.

മൂന്നാമത്തെ ദിവസത്തോടുകൂടി ശരീരത്തില്‍ മുഖം, നെഞ്ച്, പിന്‍ഭാഗം എന്നിവിടങ്ങളില്‍ ചുവന്ന് തിണര്‍പ്പുകള്‍ ഉണ്ടാവുകയും ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുകയും ചെയ്യും. ഇതോടൊപ്പം കഴുത്തിന് പിറക് വശത്തുള്ള കഴലവീക്കം ഇതിന്റെ ഒരു ലക്ഷണമായി കാണാവുന്നതാണ്.

കഴലവീക്കം പ്രത്യക്ഷ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് ഒരാഴ്ച മുന്‍പ് മുതല്‍ തിണര്‍പ്പുകള്‍ മാഞ്ഞ് പോയതിന് ശേഷം പതിനാല് ദിവസം വരെ കാണാം. തിണര്‍പ്പ് പൊങ്ങുന്നതിന് ഒരാഴ്ച മുന്‍പ് മുതല്‍ പൊങ്ങിയതിന് ഒരാഴ്ച ശേഷം വരെ ഇതിന് പകര്‍ച്ചാശേഷി ഉണ്ട്. ഇതാണ് സാധാരണ റൂബെല്ല.

പൊതുവെ കുട്ടികള്‍ക്കാണ് അസുഖം ബാധിക്കുന്നതെങ്കിലും ഏത് പ്രായത്തിലും ലിംഗത്തിലും ഉള്ളവര്‍ക്ക് ഇതുവരാം. പ്രത്യക്ഷ സമ്പര്‍ക്കം വഴിയും ശ്വാസോച്ഛാസം, തുമ്മല്‍, ചുമ തുടങ്ങിയവയിലൂടെയും ഈ രോഗം പകരാം. ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ട് മുതല്‍ മൂന്ന് വരെ ആഴ്ചയ്ക്ക് ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങുന്നത്. ഒരു തവണ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ സ്വാഭാവിക പ്രതിരോധശേഷി നീണ്ടുനില്‍ക്കും.

മരുന്നു കമ്പനികളുടെ സാമ്പത്തിക കൊള്ളയും നിഗൂഢ താല്‍പര്യങ്ങളും അടിവരയിടുന്നതാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന റൂബല്ല പ്രതിരോധ വാക്‌സിന്‍ വിതരണം. യഥാര്‍ഥത്തില്‍ ഇതിനെ വിതരണമെന്നല്ല പറയേണ്ടത്. അടിച്ചേല്‍പിക്കല്‍ സ്വഭാവത്തിലേക്ക് ഇത് വഴിമാറിയിരിക്കുന്നു.

പണക്കാരുടെ മക്കള്‍ പഠിക്കുന്ന സി.ബി.എസ്.സി സ്‌കൂളുകളെ ഒഴിവാക്കി പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ എട്ടു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ ആറു ലക്ഷം പെണ്‍കുട്ടികളിലാണ് ഈ കുത്തിവെപ്പ് നടത്തുന്നത്.

ആഗോള കുത്തക കമ്പനികളുടെ ലാഭക്കൊതിക്ക് ഇവരെ ഇരകളാക്കുന്നു എന്ന് മാത്രമല്ല, പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണയാവകാശത്തിനുള്ള വെല്ലുവിളിയായി ഈ അടിച്ചേല്‍പിക്കല്‍ മാറിയിരിക്കുന്നു. ഈ വിഷയത്തില്‍ കടുത്ത മനുഷ്യാവകാശ പരമായ ആശങ്കകള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ഇത്തരമൊരു വാക്‌സിനേഷന്‍ നടത്തുമ്പോള്‍ സ്വാഭാവികമായും കൈകൊള്ളേണ്ട പ്രാഥമികമായ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ തിരക്കിട്ട് നടപ്പാക്കുകയാണുണ്ടായത്. കഴിഞ്ഞ പത്തു വര്‍ഷത്തെ രോഗ നിരക്കോ, ഇതുമൂലം ഉണ്ടായിട്ടുള്ള അപകടങ്ങളോ കൃത്യമായി വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറാവുന്നില്ല.

എന്നാല്‍, ഈ രോഗത്തിന്റെ തോത് കഴിഞ്ഞ ദശകത്തില്‍ കുറവായിരുന്നെന്നും മറ്റു പല രോഗങ്ങളെയും അപേക്ഷിച്ച് പ്രത്യാഘാതങ്ങള്‍ വളലെ ലഘുവാണെന്നുമാണ് ഇതുമായി ബന്ധപ്പെട്ടു മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകള്‍ നടത്തിയ പഠനത്തിലെ കണ്ടത്തെലുകള്‍.

താഴെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായ മറുപടി നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ അധികൃതര്‍ക്കോ കഴിയുമോ?

ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലാത്ത വാദങ്ങള്‍ ഉന്നയിച്ച് എതിര്‍ പ്രചാരണം നടത്തുന്നു എന്നു പറഞ്ഞാണ്  അപകടകരമായ വാക്‌സിനേഷന്‍ അടിച്ചേല്‍പിക്കുന്നത്. എന്നാല്‍, താഴെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായ മറുപടി നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ അധികൃതര്‍ക്കോ കഴിയുമോ?

നിലവില്‍ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് എം.എം.ആര്‍ വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. മീസില്‍സ്, മംമ്‌സ്, റൂബെല്ല എന്നീ രോഗങ്ങള്‍ക്കെതിരായ വാക്‌സിന്‍ ആണ് എം.എം.ആര്‍. എന്നാല്‍, ഇതു വീണ്ടും 12 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ കുത്തിവെക്കുന്നതിന്റെ താല്‍പര്യം എന്താണ്?

ഭാവിയിലെ അമ്മമാരാവാന്‍ സാധ്യതയുള്ള പെണ്‍കുട്ടികള്‍ വഴി അവരുടെ കുഞ്ഞുങ്ങളിലേക്ക് രോഗം പകരാതിരിക്കാന്‍ എന്നാണ് അധികൃതര്‍ നല്‍കുന്ന ഉത്തരം. 2010 ആഗസ്റ്റ് പത്തിന് ചേര്‍ന്ന ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതി (എന്‍.ടി.എ.ജി.ജെ) എം.എം.ആര്‍ വാക്‌സിനുകള്‍ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അതിനു മുകളിലുള്ള പ്രായമായ 12 മുതല്‍ 18 വരെയുള്ള കാലയളവിലേക്ക് രോഗ സാധ്യത ഷിഫ്റ്റ് ചെയ്യപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതാണ് ഈ പ്രായത്തിലുള്ള സ്‌കൂള്‍ കുട്ടികളെ നിര്‍ബന്ധിത വാക്‌സിനേഷന്‍ പരിപാടിക്ക് വിധേയമാക്കുന്നതിന്റെ കാരണമായി പറയുന്നത്.  എന്നാല്‍, സമിതിയുടെ നിരീക്ഷണം തന്നെ അടിസ്ഥാനമാക്കിയാല്‍ 12 വയസ്സില്‍ കുത്തിവെപ്പെടുത്തവര്‍ക്ക് സാധാരണ അവരുടെ വിവാഹപ്രായമായ 22 മുതല്‍ 30 വരെയുള്ള കാലയളവിലേക്കും രോഗം ഷിഫ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലേ?

അടുത്ത പേജില്‍ തുടരുന്നു

 


കുട്ടികളില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്താന്‍ സ്‌കൂളുകള്‍ കയറിയിറങ്ങുകയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. പഠിക്കേണ്ട പ്രായത്തില്‍ പെണ്‍കുട്ടികളില്‍ വിവാഹം, പ്രസവം മുതലായ കാര്യങ്ങളെ കുറിച്ച് ചിന്തകള്‍ കുത്തിക്കയറ്റുന്നത് എന്തു പ്രതിബദ്ധതയുടെ പേരിലാണ് വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ ന്യായീകരിക്കുക?


rubella-vaccine-2

രോഗബാധ അപകടകരമല്ല എന്നതും ചിക്കന്‍പോക്‌സ്, മംമ്‌സ് പോലെ ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍  സ്വാഭാവികമായ പ്രതിരോധ ശേഷി കൈവരിക്കുന്നതുമായ റൂബല്ലക്ക് 12 വയസു മുതല്‍ കുത്തിവെപ്പ് നടത്തുന്നതിനു പിന്നിലെ അജണ്ട എന്താണ്? ഈ വസ്തുത മറച്ചുവെച്ച് റൂബല്ലയെ മരുന്നുകമ്പനികളും ഡോക്ടര്‍മാരും മഹാരോഗമാക്കി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മുന്നില്‍ ചിത്രീകരിക്കുകയാണ്.

കുട്ടികളില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്താന്‍ സ്‌കൂളുകള്‍ കയറിയിറങ്ങുകയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. പഠിക്കേണ്ട പ്രായത്തില്‍ പെണ്‍കുട്ടികളില്‍ വിവാഹം, പ്രസവം മുതലായ കാര്യങ്ങളെ കുറിച്ച് ചിന്തകള്‍ കുത്തിക്കയറ്റുന്നത് എന്തു പ്രതിബദ്ധതയുടെ പേരിലാണ് വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ ന്യായീകരിക്കുക?

ഭാവിയില്‍ അമ്മമാരാവുന്നവരിലെ ഒരു ചെറിയ ശതമാനം പെണ്‍കുട്ടികളിലെ രോഗ സാധ്യത മുന്‍ നിര്‍ത്തിയാണ് എല്ലാ പെണ്‍കുട്ടികളിലും ഇതു നിര്‍ബന്ധമായി കുത്തിവെക്കുന്നത്. എന്നാല്‍, വിവാഹിതരാവാന്‍ തീരുമാനിച്ചാലോ ഗര്‍ഭധാരണം ഉദ്ദേശിച്ചാലോ രക്തം പരിശോധിക്കാം എന്നുള്ള എളുപ്പ വഴി നമുക്കു മുന്നിലുണ്ട്.

rubella-vaccine-21

പ്രതിരോധ ഘടകങ്ങളായ  igG,igM(റൂബല്ല) എന്നിവ രക്തത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വാക്‌സിനേഷന്റെ ആവശ്യം തന്നെ വരില്ല. ഇതിന് ആരോഗ്യ വകുപ്പധികൃതര്‍ പറയുന്ന കാരണം ആ സമയത്ത് പെണ്‍കുട്ടികളെ സ്‌കൂള്‍ കാലത്തെ പോലെ ഒന്നിച്ചു കിട്ടാനുള്ള സാധ്യത ഇല്ല, അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ വന്‍ തുക ചെലവിടേണ്ടി വരും എന്നൊക്കെയാണ്.

ഇപ്പോള്‍ വാക്‌സിനേഷന്റെ പരസ്യത്തിന് കാവ്യാ മാധവന് നല്‍കുന്ന തുകയോളം വരില്ല ഇവര്‍ പറയുന്ന ചെലവ് എന്നതാണ് രസകരം. മാത്രമല്ല, ആറു ലക്ഷം പെണ്‍കുട്ടികള്‍ക്ക് 12 വര്‍ഷത്തേക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിന് ഇപ്പോള്‍ ചെലവിടുന്ന ഭാരിച്ച തുകയുടെ നാലിലൊന്നുപോലും വേണ്ട നേരത്തെ പറഞ്ഞ വഴിയില്‍ ഇതു പരിശോധനക്ക് വിധേയമാക്കുന്നതിന്.

മാവൂരില്‍ റൂബല്ലയുമായി പഠനം നടത്തിയെന്നു പറയുന്ന ഡോക്ടര്‍ ജയകൃഷ്ണന്റെ കണ്ടത്തെലുകള്‍ ആണ് കേരളത്തിലെ വാക്‌സിനേഷന്റെ സാമ്പിള്‍ പഠനമായി ഇപ്പോള്‍ അധികൃതര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.

വിവാഹത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ എല്ലാവരും അതിനോട് സഹകരിക്കുന്നുണ്ടല്ലോ? അതുപോലെ കൃത്യമായ ബോധവല്‍കരണം, നിര്‍ബന്ധം ഈ രക്ത പരിശോധനാ വിഷയത്തില്‍ എടുത്താല്‍ തീരാവുന്ന ഒന്നു മാത്രമാണിത്. അതിനു പകരം വളരെ ചെറിയൊരു ശതമാനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ മുഴുവന്‍ അതീവ ഗുരുതര പ്രത്യാഘാതത്തിനു സാധ്യതയുള്ള മരുന്നു പ്രയോഗത്തിന് ഇരകളാക്കുകയാണ്.

റൂബല്ല രോഗാണുവിന്റെ വീര്യം കുറച്ച് ശരീരത്തില്‍ കയറ്റിവിട്ടാണ് വാക്‌സിന്‍ നല്‍കുന്നത്. വീര്യം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നു. ഓട്ടിസം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കാമെന്ന് ബന്ധപ്പെട്ട പഠനങ്ങള്‍ തന്നെ പറയുന്നുണ്ട്.

തുടര്‍ച്ചയായ സന്ധിവേദന, വീക്കം, രക്തകലകള്‍ നശിക്കുന്ന ത്രോംബോ സൈറ്റോപീനിയ എന്ന അവസ്ഥ, കടുത്ത പനി, ശരീരത്തിന്റെ അമിത പ്രതികരണം മൂലം ഉണ്ടാവുന്ന മരണം ഇവയൊക്കെ  ഈ വാക്‌സിന്റെ അപകട സാധ്യതയാണ്.

മാവൂരില്‍ റൂബല്ലയുമായി പഠനം നടത്തിയെന്നു പറയുന്ന ഡോക്ടര്‍ ജയകൃഷ്ണന്റെ കണ്ടത്തെലുകള്‍ ആണ് കേരളത്തിലെ വാക്‌സിനേഷന്റെ സാമ്പിള്‍ പഠനമായി ഇപ്പോള്‍ അധികൃതര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍, ഈ പഠനം തന്നെ വാക്‌സിനേഷന് എതിരായ നല്ലൊരു തെളിവാകുന്നു.

ജയകൃഷ്ണന്‍ കണ്ടത്തെിയത് 32 ശതമാനം കുട്ടികളില്‍ റൂബല്ല രോഗ സാധ്യത നിലനില്‍ക്കുന്നു എന്നാണ്. അതിനര്‍ഥം ഇതിനകം തന്നെ 68 ശതമാനം കുട്ടികളില്‍ റൂബല്ലയെ അതിജീവിക്കാനുള്ള പ്രതിരോധിശേഷി ഉണ്ട് എന്നാണ്. ഒന്നുകില്‍ ഈ കുട്ടികളില്‍ ഇതിനകം തന്നെ റൂബല്ല എന്ന രോഗം വന്നുപോയിട്ടുണ്ടാവാം. ഇതിലൂടെ ഇവര്‍ സ്വാഭാവിക പ്രതിരോധ ശേഷി കൈവരിച്ചതാവാം.

അടുത്ത പേജില്‍ തുടരുന്നു

 


മാവൂര്‍ കേരളത്തിന്റെ ആരോഗ്യ ഭൂപടത്തില്‍ പ്രത്യേകമായ പ്രദേശമാണ്. ഇവിടെ കാന്‍സര്‍, ക്ഷയം അടക്കമുള്ള രോഗങ്ങളുടെ തോത് വളരെയേറെയാണ്. നേരത്തെ  ഉണ്ടായിരുന്ന ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി അവശേഷിപ്പിച്ച സാഹചര്യങ്ങള്‍ ആണ് അതിന് കാരണം. ഈ ഘടകം മുന്‍നിര്‍ത്തി പ്രദേശത്തെ കുട്ടികള്‍ക്ക് റൂബല്ല രോഗസാധ്യതയുടെ തോതും കൂടുതല്‍ ആയിരിക്കും. ഇവിടെ നിന്നുള്ള 32 ശതമാനം പേരെ വെച്ച് കേരളത്തിലെ മൊത്തം കുട്ടികളിലും രോഗ സാധ്യത കൂടുതലുണ്ടെന്ന് പറയുന്നത് തന്നെ തികച്ചും അശാസ്ത്രീയമാണ്.


rubella-vaccine-3

ഇനി രോഗ സാധ്യത കണ്ടത്തെിയെന്നു പറയുന്ന 32 ശതമാനം  കുട്ടികളില്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഈ രോഗത്തിനുള്ള സ്വാഭാവിക പ്രതിരോധശേഷി കൈവരിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. 12 വയസ്സിലല്ല, പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞേ ഇവരില്‍ മിക്കവരും വിവാഹിതര്‍ ആവുകയുള്ളൂ. ആ കാലയളവില്‍ ഉടനീളം ഇവര്‍ സ്വാഭാവിക പ്രതിരോധശേഷി കെവരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. അതും കഴിഞ്ഞുള്ള വളരെ ചെറിയൊരു ശതമാനം പേരുടെ ഗര്‍ഭ കാലത്തുമാത്രമേ ഈ രോഗം ഭീഷണി സൃഷ്ടിക്കുന്നുള്ളൂ!!

മാവൂര്‍ കേരളത്തിന്റെ ആരോഗ്യ ഭൂപടത്തില്‍ പ്രത്യേകമായ പ്രദേശമാണ്. ഇവിടെ കാന്‍സര്‍, ക്ഷയം അടക്കമുള്ള രോഗങ്ങളുടെ തോത് വളരെയേറെയാണ്. നേരത്തെ  ഉണ്ടായിരുന്ന ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി അവശേഷിപ്പിച്ച സാഹചര്യങ്ങള്‍ ആണ് അതിന് കാരണം. ഈ ഘടകം മുന്‍നിര്‍ത്തി പ്രദേശത്തെ കുട്ടികള്‍ക്ക് റൂബല്ല രോഗസാധ്യതയുടെ തോതും കൂടുതല്‍ ആയിരിക്കും.

rubella-vaccine-31

ഇവിടെ നിന്നുള്ള 32 ശതമാനം പേരെ വെച്ച് കേരളത്തിലെ മൊത്തം കുട്ടികളിലും രോഗ സാധ്യത കൂടുതലുണ്ടെന്ന് പറയുന്നത് തന്നെ തികച്ചും അശാസ്ത്രീയമാണ്. എന്നിട്ടും 100 ശതമാനം കുട്ടികള്‍ക്കും ഈ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിന്റെ പിന്നില്‍ മരുന്നു കമ്പനികള്‍ തന്നെയാണ് എന്ന വാദത്തെ എങ്ങനെ നിഷേധിക്കാന്‍ ആവും?

പഠനം നടത്തുന്ന ശാസ്ത്രജ്ഞരുടെയും ഏജന്‍സികളുടെയും താല്‍പര്യവും ലക്ഷ്യവും ഇത്തരം പഠനങ്ങളില്‍ നിഴലിക്കാറുണ്ട്. 1000 കുട്ടികളില്‍ പഠനം നടത്തുമ്പോള്‍ അതില്‍ 10 പേരില്‍ രോഗ സാധ്യത നിലല്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ നിരക്ക് ഒരു ശതമാനം മാത്രമാണ്. ഈ പത്തു പേര്‍ ഉള്‍പ്പെട്ട 100 പേരിലാണ് പഠനം നടത്തുന്നതെങ്കില്‍ രോഗസാധ്യതാ നിരക്ക് പത്തു ശതമാനമായി ഉയരും.

കേളകം ഹൈസ്‌കൂളില്‍ റൂബല്ല വാക്‌സിന്‍ നല്‍കിയ പെണ്‍കുട്ടികള്‍ ചര്‍ദ്ദിയും തലകറക്കവും മൂലം കുഴഞ്ഞുവീണത് ഇതിനോട് ചേര്‍ത്തുവായിക്കണം.

സ്റ്റിറോയ്ഡുകള്‍, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്ന കുട്ടികളില്‍ റൂബല്ലാ വാക്‌സിന്‍ നല്‍കാന്‍ പാടില്ല. ഇവരില്‍ അപകട സാധ്യത വളരെ കൂടുതല്‍ ആണ്. എന്നാല്‍, ഇതു നല്‍കുന്ന കുട്ടികളുടെ ആരോഗ്യനില, അവര്‍ കഴിക്കുന്ന മരുന്നുകള്‍ എന്നിവ പരിശോധിക്കാതെയാണ് വാക്‌സിന്‍ നല്‍കുന്നത്.

കേളകം ഹൈസ്‌കൂളില്‍ റൂബല്ല വാക്‌സിന്‍ നല്‍കിയ പെണ്‍കുട്ടികള്‍ ചര്‍ദ്ദിയും തലകറക്കവും മൂലം കുഴഞ്ഞുവീണത് ഇതിനോട് ചേര്‍ത്തുവായിക്കണം.

മേലുന്നയിച്ചവയൊന്നും ശാസ്ത്രീയമായി നിഷേധിക്കാന്‍  ആരോഗ്യ രംഗത്തുള്ളവര്‍ക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത.

റൂബല്ല കുത്തിവെപ്പെടുത്താല്‍ സ്വാഭാവിക പ്രതികരണം എന്ന നിലയില്‍ കുട്ടികളില്‍ മൂന്നോ നാലോ ദിവസം നിലനില്‍ക്കുന്ന പനിയും ക്ഷീണവും സന്ധിവേദനയും ഉണ്ടാവാം. പരീക്ഷകള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സമയത്ത് ഇത് കുത്തിവെക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് അധികൃതര്‍ പരിഗണിക്കുന്നില്ല.

വാക്‌സിനേഷന്‍ പദ്ധതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതി (എന്‍.ടി.എ.ജി.ജെ)യില്‍ റൂബല്ല വാക്‌സിനേഷന് എതിരായും അഭിപ്രായമുയര്‍ന്നിരുന്നു. പല പ്രശസ്ത ഡോക്ടര്‍മാരും ഈ പ്രായത്തില്‍ ഇത് ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി.

റോക്ക്‌ഫെല്ലര്‍ അടക്കമുള്ള ആഗോള സംഘടനകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ കൂട്ട വാക്‌സിനേഷനുകളെ പോപ്പുലേഷന്‍ കണ്‍ട്രോള്‍ പ്രൊജക്റ്റുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാവുന്നതാണ് എന്ന് പ്രസ്താവിച്ചിട്ടുണ്ട്. പുതിയ പുതിയ വാക്‌സിനുകള്‍ ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിലേക്ക് (അഫ്ഗാനിസ്താന്‍, പാക്കിസ്ത്ഥാന്‍ തുടങ്ങി) പുതിയ പദ്ധതികളായി വരുന്നത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.