കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തില്‍ നടപടിയെടുത്ത് ആര്‍.ടി.ഒ. കോഴിക്കോട് ഫാറൂഖ് കോളേജിലെയും കണ്ണൂരിലെ കാഞ്ഞിരോട് നെഹ്റു കോളേജിലെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി.
ഫാറൂഖ് കോളേജിലെ ഓണാഘോഷത്തിനായി വിദ്യാര്‍ത്ഥികള്‍ നിരത്തിലിറക്കിയ പത്ത് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അഞ്ച് വാഹങ്ങള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഗതാഗത നിയമം ലംഘിച്ചതിന് വാഹങ്ങള്‍ക്ക് പിഴ ചുമത്തുകയായിരുന്നു.
വാഹനം ഓടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്നതില്‍ പരിശോധന നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് ആര്‍.ടി.ഒ വെള്ളിയാഴ്ച റദ്ദാക്കി. മുഹമ്മദ് നിഹാല്‍, മുഹമ്മദ് റസ് ലന്‍, മുഹമ്മദ് അഫ്‌നാന്‍ എന്നിവരുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്.
ഇവരുടെ രക്ഷിതാക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുമായെത്തിയാണ് ഓണാഘോഷത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. സമാനമായ രീതിയിലായിരുന്നു ഫര്‍റൂഖ് കോളേജിലെയും വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന് സമീപത്തായുള്ള റോഡുകളില്‍ പ്രകടനം നടത്തിയത്.
അതേസമയം വിദ്യാര്‍ത്ഥികള്‍ നടത്തിയ ഓണാഘോഷത്തിന് കോളേജുമായി യാതൊരു വിധത്തിലുമുള്ള ബന്ധമില്ലെന്നാണ് ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവരുടെ സ്വന്തം നിലയില്‍ ക്യാമ്പസിന് പുറത്ത് ഓണാഘോഷം നടത്തിയതാണെന്നും പ്രിനിസിപ്പല്‍ പ്രതികരിച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. സെപ്റ്റംബര്‍ 11ബുധനാഴ്ചയാണ് സംഭവം നടന്നത്. അന്നേദിവസം എം.വി.ഡിയും പൊലീസും ഇക്കാര്യത്തില്‍ നടപടിയെടുത്തിരുന്നു.
Content Highlight: RTO took action on the excessive Onam celebrations of the students