കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ ടെസ്റ്റുകള്‍ക്കായി എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. വിദേശരാജ്യങ്ങളെല്ലാം പുറത്തുനിന്നു വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതോടെ നാട്ടിലെത്തിയ പ്രവാസികളടക്കം ജോലിയുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും മടങ്ങിപ്പോകാനിരിക്കുന്ന നിരവധി പേരാണ് ടെസ്റ്റ് ആവശ്യപ്പെട്ടുക്കൊണ്ട് ആശുപത്രികളിലെത്തുന്നത്.
ഈ ആവശ്യം കണക്കിലെടുത്ത് കണ്ണങ്കണ്ടി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അസ ഡയഗ്നോസ്റ്റിക് സെന്ററില്‍ സുഗമമായ കൊവിഡ് ടെസ്റ്റിംഗ് സൗകര്യം ഒരുക്കിയിരിക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച ഏറ്റവും മികച്ച കൊവിഡ്-19 രോഗനിര്‍ണ്ണയ ടെസ്റ്റായ ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്താനുള്ള സൗകര്യമാണ് അസ ഡയഗ്നോസ്റ്റിക് സെന്ററിലുള്ളത്.
ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ തന്നെ ആഗ്രഹിക്കുന്ന ആര്‍ക്കും ഇവിടെ കൊവിഡ് ടെസ്റ്റ് നടത്താനാകും. വിദേശരാജ്യങ്ങളിലേക്ക് ജോലിയുടെ ഭാഗമായോ അല്ലാതെയോ മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആസ സെന്ററിലെ ഈ പുതിയ സൗകര്യം ഏറെ ഉപകാരപ്രദമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ www.azadiagnostics.com സന്ദര്‍ശിക്കുകയോ +914952971188, +918943557711 വിളിക്കുകയോ ചെയ്യാം. ഈ നമ്പറുകളില്‍ വിളിച്ച് കൊവിഡ് ടെസ്റ്റിംഗ് ബുക്ക് ചെയ്യാനുമാകും.
വിവിധ കൊവിഡ് ടെസ്റ്റുകളും വിദഗ്ദ്ധ നിര്‍ദ്ദേശങ്ങളും-
ലാബുകളില്‍ നിന്ന് കൊവിഡ് ടെസ്റ്റിന് വിധേയരാകുന്നവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും വസ്തുതകളും മനസ്സിലാക്കണം. കൊവിഡ് പരിശോധനക്ക് വിധേയരാകുന്നവര്‍ പരിശോധനാ ഫലം വരുന്നത് വരെ വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടറുടെ നിര്‍ബന്ധ നിര്‍ദ്ദേശമുണ്ട്.
മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ സ്രവമെടുത്ത് ലാബുകളില്‍ പരിശോധിക്കുന്നു. പരിശോധനയ്ക്ക് 6 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ സമയമെടുക്കും. ഫലം ലഭിക്കാന്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയമെടുക്കുന്നുണ്ട്. ഫലം പോസിറ്റീവ് ആണെങ്കില്‍ കൊവിഡ്19 ചികിത്സയ്ക്ക് വിധേയനാവണം.
പ്രധാനമായും മൂന്ന് വിഭാഗം ടെസ്റ്റുകളാണുള്ളത്. ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ് (റിയല്‍ ടൈം പി.സി.ആര്‍, ട്രൂനാറ്റ്, ജീന്‍ എക്സ്പോര്‍ട്ട്), ആന്റിജന്‍ ടെസ്റ്റ്, ആന്റിബോഡി ടെസ്റ്റ്. ഇതില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആയി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച അന്തിമ രോഗസ്ഥിരീകരണ പരിശോധനയാണ് ആര്‍.ടി.പി.സി.ആര്‍ (Real Time PCR). എന്നാല്‍ ട്രൂനാറ്റ്, ജീന്‍ എക്സ്പോര്‍ട്ട്, ആന്റിജന്‍ ആന്റിബോഡി ടെസ്റ്റുകളൊക്കെ താരതമ്യേന കൃത്യത കുറവാണെങ്കിലും ഉപയോഗിച്ച് വരുന്നുണ്ട്. കാരണം പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കുന്നു.
റിയല്‍ ടൈം പി സി ആര്‍ അല്ലാത്ത പരിശോധനകളില്‍ ഫാള്‍സ് നെഗറ്റീവ്( False Negative) വന്നാല്‍, കൊവിഡ് രോഗലക്ഷണമുള്ള വ്യക്തിയാണെങ്കില്‍, റിയല്‍ ടൈം പി.സി.ആറില്‍ വീണ്ടും ചെയ്യണം. കൊവിഡ് രോഗലക്ഷണമില്ലാത്ത വ്യക്തിയാണെങ്കില്‍ തിരിച്ചറിയാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ട്. ആയതിനാല്‍ ആളുകള്‍ സ്വയം സുരക്ഷാമാര്‍ഗങ്ങള്‍ സജീവമായി നിലനിര്‍ത്തണം. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ വളരെ സൂക്ഷ്മതയും കൃത്യതയും ഉള്ള പരിശോധന ആയതിനാല്‍ തന്നെ കൂടുതല്‍ സമയവും വൈദ്ധഗ്ദ്ധ്യവും ആവശ്യമാണ്.
രോഗാണുബാധ ഉണ്ടായ ഉടനെയോ, രോഗം ശമിക്കുന്ന അവസ്ഥയിലോ ആളുകള്‍ സ്രവപരിശോധനയ്ക്ക് വിധേയരായിരുന്നെങ്കില്‍ റിയല്‍ ടൈം പി.സി.ആറില്‍ പോസിറ്റീവ് ആയ പരിശോധനാ ഫലം ലഭിക്കും. മറ്റുള്ള ന്യൂക്ലിക്ക് ആസിഡ് ആംപ്ലിഫിക്കേഷന്‍ പരിശോധനകളില്‍ പോസിറ്റീവ് ലഭിക്കണമെന്നില്ല. പകരം നെഗറ്റീവ് ലഭിക്കും. അത് വ്യക്തമാവണമെങ്കില്‍ 2-3 ദിവസത്തിന് ശേഷം വീണ്ടും പരിശോധിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.
കൂടാതെ ആവശ്യത്തിന് സ്രവമെടുക്കാതിരിക്കുകയും സൂക്ഷ്മമായി കൈകാര്യം ചെയ്യാതിരിക്കുകയും ചെയ്താല്‍ പരിശോധനാ ഫലത്തില്‍ വ്യത്യാസം വരും.