| Saturday, 15th July 2017, 6:19 pm

സസ്യാഹാരി ആവുക, സാരിധരിക്കുക; 'ആര്‍ഷഭാരത സംസ്‌കാരം' ഉയര്‍ത്താന്‍ ആര്‍.എസ്.എസ്സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പ്പൂര്‍: ആര്‍ഷഭാരത സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തുന്നതിനായി ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ പ്രചരണപരിപാടികളും ബോധവല്‍ക്കരണവും ശക്തമാക്കി. 2019 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായണിത്. എന്താണ് കഴിക്കേണ്ടത്, എന്താണ് ധരിക്കേണ്ടത് പിറന്നാള്‍ ആഘോഷങ്ങള്‍ എങ്ങിനെ വേണം എന്നെല്ലാം പൊതുജനങ്ങള്‍ക്ക് ഇതിലൂടെ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മാസം ആരംഭിച്ച “നമേദ് കുടുംബ് പ്രബോധന്‍” എന്ന കുടുംബ കൗണ്‍സിലിന്റെ ഭാഗമായാണിത്. ആളുകളുടെ വീട്ടില്‍ നേരിട്ട് ചെന്ന് സസ്യാഹാരി ആവേണ്ടതിന്റെയും ഇന്ത്യന്‍ പാരമ്പര്യം പ്രചരിപ്പിക്കേണ്ടേതിന്റെയും “ആവശ്യകത” ബേധ്യപെടുത്തുന്നതിനുമാണ് ആര്‍.എസ്.എസ്സ് പ്രചരണം ആരംഭിച്ചത്.


Dont missജിന്നയുടെ ചിത്രമുള്ള ബസ്സ്; ബംഗളൂരുവില്‍ മലയാള സിനിയുടെ ഷൂട്ടിങ് ഹിന്ദുസംഘടനകള്‍ തടഞ്ഞു

പശുവിനെ ദൈവീക മൃഗമായി കണ്ട് അതിന്റെ പേരില്‍ രാജ്യത്ത് നിരന്തരം ആക്രമണം നടക്കുന്ന അവസരത്തില്‍ തന്നെയാണ് പ്രചരണ പരിപാടിയുമായി ആര്‍.എസ്.എസ്സ് രംഗത്ത് എത്തിയിരിക്കുന്നത്.

കുടുംബങ്ങളില്‍ സസ്യാഹാരത്തിന്റെ അവശ്യകതയെ കുറിച്ചും വിദേശ സംസകാരത്തിന്റെ സ്വാധീനം കുറക്കേണ്ടതിനെ കുറിച്ചും പെതുജനങ്ങളെ “പഠിപ്പിക്കുന്നതിനായി” നിരവധി പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയിരിക്കുന്നത്

ഭക്ഷണത്തിന് മുമ്പ് ചൊല്ലെണ്ട പ്രാര്‍ത്ഥനകള്‍, പിറന്നാള്‍ ആഘോഷിക്കേണ്ട രീതികള്‍, തുടങ്ങി നിരവധി കാര്യങ്ങളാണ് കുടംബ കൗണ്‍സിലിങില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. മുസ്‌ലിം ക്രിസ്ത്യന്‍ ന്യുനപക്ഷങ്ങള്‍ക്ക് കൂടിയാണ് ഈ കൗണ്‍സിലിങ് എന്ന് ആര്‍.എസ്.എസ്സ് നേതാവ് അതുല്‍ പിങ്ങലെ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more