| Thursday, 18th October 2018, 6:00 pm

'ഒരു നായിന്റെ മോന്‍ പിഞ്ഞാണം പിടിച്ച് ഭിക്ഷാടനത്തിന് വരുന്നുണ്ട്, പത്തു പൈസ പോലും കൊടുക്കരുത്'; യു.എ.ഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിക്ക് തെറിവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബൈ: പ്രളയ ദുരിതാശ്വാസ സഹായം അഭ്യര്‍ത്ഥിക്കാന്‍ യു.എ.ഇ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിക്ക് യു.എ.ഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പേജില്‍ തെറിവിളി. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ തെറിവിളിച്ചിരിക്കുന്നത്.

ആരും പത്തു പൈസ കൊടുക്കരുതെന്നും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തരുതെന്നും യു.എ.ഇ ഭരണാധികാരിയോട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രിയെ തിരിച്ചയച്ചില്ലെങ്കില്‍ “നിങ്ങളുടെ രാജ്യത്തിന് പണികിട്ടുമെന്ന്” ഒരു ആര്‍.എസ്.എസുകാരന്‍ യു.എ.ഇ ഭരണാധികാരിയെ താക്കീദ് ചെയ്യുന്നുണ്ട്.


കേരളത്തിലെ ഹിന്ദുക്കളുടെ വിശ്വാസത്തെ തകര്‍ത്തയാളാണ് പിണറായി വിജയനെന്നും അദ്ദേഹം കമ്മ്യൂണിസ്റ്റ് തീവ്രവാദിയാണെന്നും പ്രളയ ദുരിദാശ്വാസത്തില്‍ നിന്നും പണം കൊള്ളയടിച്ചെന്നും ആര്‍.എസ്.എസുകാര്‍ പറയുന്നു.

മുഖ്യമന്ത്രി തെണ്ടാനാണ് യു.എ.ഇയിലേയ്ക്ക് വരുന്നതെന്നും അവിടെ ഭിക്ഷാടനം നിരോധിക്കണമെന്നും പൊരി വെലിയത്ത് പണിയെടുത്തു കിട്ടിയ പണം തട്ടാനാണ് മുഖ്യമന്ത്രി വരുന്നതെന്നും മറ്റൊരു കമന്റില്‍ പറയുന്നു.

“ഒരു പിഞ്ഞാണം പിടിച്ച് ഒരുത്തന്‍ ഭിക്ഷാടനം നടത്താന്‍ അങ്ങോട്ട് വരുന്നുണ്ട്. പത്തു പൈസ പോലും കൊടുക്കരുത്. പാര്‍ട്ടിക്കാരുടെ കടം വീട്ടാനാണ് വരുന്നത്”- മറ്റൊരു കമന്റാണിത്

“ഒരു നായിന്റെ മോന്‍ അങ്ങോട്ട് വരുന്നുണ്ട്. മാന്‍ഡ്രോക്ക് എന്നാണ് പേര്. കാലമാടന്‍ കാലുകുത്തിയ ഇടമെല്ലാം നശിക്കും. പന്ന പട്ടിയെ വന്നപോലെ തിരിച്ചയക്കണം. അല്ലെങ്കില്‍ യു.എ.എ ഒലിച്ചു പോകും”- മറ്റൊരു കമന്റ് ഇങ്ങനെയാണ്.


അതേസമയം, കേരളത്തിന്റെ പ്രളയദുരിതസഹായം ഇല്ലാതാക്കിയത് കേന്ദ്രസര്‍ക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ വ്യവസായികളുമായി ചര്‍ച്ച നടത്തുന്നതിനിടെ പറഞ്ഞിരുന്നു. പ്രളയദുരിതം ലഘൂകരിക്കാനുള്ള കേരളസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മന്ത്രിമാരുടെ വിദേശയാത്രകള്‍ കേന്ദ്രം തടസ്സപ്പെടുത്തുകയാണ്. പുതിയ കേരളത്തിന്റെ സൃഷ്ടിക്ക് വ്യവസായികളുടെ സഹായം അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more