ചേർത്തല: ചേർത്തലയിൽ ക്ഷേത്ര ഭാരവാഹികളെ ആക്രമിച്ച് ആർ.എസ്.എസുകാർ. ക്ഷേത്രമതിൽ നിർമാണത്തിനിടെ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത മൂന്ന് ഭാരവാഹികളെ ആർ.എസ്.എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
ചേർത്തല: ചേർത്തലയിൽ ക്ഷേത്ര ഭാരവാഹികളെ ആക്രമിച്ച് ആർ.എസ്.എസുകാർ. ക്ഷേത്രമതിൽ നിർമാണത്തിനിടെ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത മൂന്ന് ഭാരവാഹികളെ ആർ.എസ്.എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
ചേർത്തല കൃഷ്ണവേലി ഷണ്മുഖവിലാസം ക്ഷേത്രം ഭരണസമിതി അംഗങ്ങൾക്കാണ് മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അമ്പലത്തിന് മുന്നിൽ മതിൽ കെട്ടുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് വാരം എടുക്കുന്നത് ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞു.
ഇത് ചോദ്യം ചെയ്തവരെ ആർ.എസ്.എസ് പ്രവർത്തകർ ക്രൂരമായി മർദിക്കുകയായിരുന്നു. ക്ഷേത്രം വൈസ് പ്രസിഡൻ്റ് മുട്ടത്തിപ്പറമ്പിൽ എം. പ്രമോദ്, കമ്മിറ്റി അംഗം നടുവിൽ ചിറയിൽ എം. മനോജ്, സുഹൃത്ത് സെന്തിൽ എന്നിവരെ ഇരുമ്പ് പൈപ്പും കരിങ്കല്ലും കൊണ്ടാണ് ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചത്.
തലക്ക് പരിക്കേറ്റ മനോജ് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ തുന്നലുണ്ട്. സംഭവത്തിൽ ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ കിഴക്കേ കാക്കനാട് വീട്ടിൽ റജിമോൻ, ചിറക്കൽ അനീഷ് (പീറ്റർ), ചിറക്കൽ ബിനു, മാടത്തുംചിറയിൽ മനോജ് എന്നിവർ ഒളിവിലാണ്.
Content Highlight: RSS workers beat temple officials; He hit his head with an iron rod and broke it