ബോംബേറ് കേസിലെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ വന്ന പൊലീസിനെതിരെ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ആക്രമണം
Daily News
ബോംബേറ് കേസിലെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ വന്ന പൊലീസിനെതിരെ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2017, 8:37 pm

കണ്ണൂര്‍: കൂത്ത്പറമ്പില്‍ ബോബേറ് കേസില്‍ പ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം.

എരുമത്തെരുവിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ജാനകി ഫിനാന്‍സിയേഴ്‌സിലെ ജീവനക്കാരനും കഴിഞ്ഞ ദിവസം കൂത്ത്പറമ്പില്‍ നടന്ന് അക്രമ സംഭവങ്ങളിലെ പ്രതിയുമായ വ്യക്തിയെ അറസ്റ്റ് ചെയ്യാനെത്തിയ കതിരൂര്‍ എസ്.ഐയെയും സംഘത്തിനെയുമാണ് സംഘം ആക്രമിച്ചത്.

സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ അടക്കമുള്ളവരാണ് പൊലീസിനെ ആക്രമിച്ചത്. സംഭവത്തില്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകരായ ബൈജു, നിഖില്‍ തുടങ്ങിയ വരെ കതിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.


Also Read മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് പൊലീസ് സംരക്ഷണം; നടക്കുന്നത് കെ.എസ്.യുവിന്റെ വ്യാജപ്രചരണമെന്ന് എസ്.എഫ്.ഐ


പ്രതിയെ പിടിക്കാന്‍ സ്ഥാപനത്തിലെത്തിയ പൊലീസുകാരെ ജീവനക്കാര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേ സമയം കേസിലെ യഥാര്‍ത്ഥ പ്രതിയെ അല്ല പൊലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ വന്നതെന്നും ഇത് ചോദ്യം ചെയ്യാന്‍ വന്ന തങ്ങളെ പൊലീസ് ആക്രമിക്കുകയായിരുന്നെന്നുമാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നത്.