കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ആയുധങ്ങളുമായെത്തിയ ആറംഗ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതികളായ രണ്ടുപേര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് എസ്.എഫ്.ഐക്കു വേണ്ടി നാമനിര്‍ദേശ പത്രിക നല്‍കിയ വിദ്യാര്‍ഥിയുടെ അമ്മാവനും സുഹൃത്തുക്കളുമാണ് കോളേജിലെത്തിയത്.
ഇതേത്തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലിസിനെ വിളിച്ചുവരുത്തുകയും ഇവര്‍ വന്ന കാര്‍ പരിശോധിച്ചപ്പോള്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു. രണ്ട് കത്തികളാണ് കണ്ടെടുത്തത്. പിടിയിലായവരില്‍ രണ്ടുപേര്‍ കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്നും പൊലിസ് അറിയിച്ചു.
കണ്ണവം സ്വദേശികളായ പി വിശാഖ്, പി വി ശ്രീനിഷ്, വി സനീഷ്, എന്‍ നിഖില്‍, പി ലിജില്‍, ഒ രാജേഷ് എന്നിവരാണ് അറസ്റ്റിലായവര്‍.
എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി നോമിനേഷന്‍ പിന്‍വലിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിന് മൊഴി നല്‍കിയതായി സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.