| Saturday, 13th July 2024, 5:33 pm

ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പ്രതികളായ 15 ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടിരിക്കുന്നത്. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ഭാരതിയാണ് പ്രതികളെ വെറുതെ വിട്ടത്.

ഡി.വൈ.എഫ്.ഐ കറ്റാനം മേഖല സെക്രട്ടറി സുജിത്തിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. 2013 ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കാട്ടാന്‍ചിറ പേരൂര്‍പാടതേത്തില്‍ സുജിത്ത്, കരിമുളക്കല്‍ താന്നുപറമ്പില്‍ അനൂപ്, കറ്റാനം തൈമൂട്ടില്‍ രഞ്ജിത്ത്, കരിമുളക്കല്‍ ചുങ്കത്തില്‍ രാജേഷ്, താമരക്കുളം അനില്‍ ഭവനില്‍ രാജേഷ്‌കുമാര്‍, കരിമുളക്കല്‍ മഹേഷ്പുരം മഹേഷ്‌കുമാര്‍, കരിമുളക്കല്‍ കണ്ണന്‍ ഭവനത്തില്‍ കണ്ണപ്പന്‍, കരിമുളക്കല്‍ രഞ്ജിത്ത് ഭവനില്‍ രഞ്ജിത്ത്,

കറ്റാനം ഉഷസ് വീട്ടില്‍ വിഘ്‌നേഷ്‌കുമാര്‍, കരിമുളക്കല്‍ മഹേഷ് ഭവനില്‍ മോനിഷ്, കരിമുളക്കല്‍ പത്മവിലാസത്തില്‍ വിഷ്ണു, കരിമുളക്കല്‍ പ്രശാന്ത് ഭവനില്‍ ദിനേശ്, കോമല്ലൂര്‍ കൂട്ടിലായതു രാകേഷ്, കരിമുളക്കല്‍ മേലെപലവിള സിനു, കരിമുളക്കല്‍ പ്രശാന്ത് എന്നിവരെയാണ് സെഷന്‍ കോടതി വെറുതെ വിട്ടിരിക്കുന്നത്.

പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ബി. ശിവദാസ്, പി.എസ്. ഗീതാകുമാരി, എസ്. ആശമോള്‍, ജിതിന്‍ ജി. ദാസ്, എ. അഭിജിത്ത് തുടങ്ങിയവരാണ് ഹാജരായത്.

Content Highlight: RSS workers acquitted in case registered for attempted assassination of DYFI regional secretary

We use cookies to give you the best possible experience. Learn more