ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അമിത് ജയ്‌സ്വാല്‍ കൊവിഡ് ചികിത്സ കിട്ടാതെ മരിച്ചു.
ആശുപത്രയില്‍ കിടത്തി ചികിത്സിക്കാന്‍ ഒരു ബെഡിന് വേണ്ടി മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ജയ്‌സ്വാലിന്റെ അക്കൗണ്ടില്‍ നിന്ന് ബന്ധുക്കള്‍ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ ഇഞ്ചക്ഷനും വേണ്ടിയും ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ ഇതും ലഭിച്ചില്ല.
പത്ത് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിച്ചാണ് ഇദ്ദേഹത്തിന്റെ അമ്മയും മരിച്ചത്.
ജയ്‌സ്വാല്‍ മോദിയുടെ വലിയ ആരാധകനായിരുന്നു. താന്‍ ‘മോദി ഭക്ത’നാണെന്നാണ് ജയ്‌സ്വാല്‍ സ്വയം പറയാറുള്ളത്. ഇദ്ദേഹത്തിന്റെ വാട്‌സ് ആപ്പ് ഡി.പിയും മോദിയുടെ ചിത്രമായിരുന്നു. ജയ്‌സ്വാലിന്റെ ചികിത്സയ്ക്ക് മോദി ഇടപെടുമെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അവസാനം വരെ കരുതിയിരുന്നത്.
കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി കൊവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യവും യു.പിയില്‍ ഉണ്ടായിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: RSS worker Modi followed on Twitter dies of Covid. PM didn’t help despite plea tweet, family cries