| Thursday, 3rd January 2019, 9:51 pm

പിണറായി വിജയന്റെ തല വെട്ടുന്നവന് 50000 രൂപ; കൊലവിളിയുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിയുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. പിണറായി വിജയന്റെ തലവെട്ടുന്നവന് 50000 രൂപ പ്രതിഫലം തരുമെന്നാണ് വേണുഗോപാല്‍ ഷേണായി എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തത്.

“പിണറായി വിജയന്റെ തല വെട്ടുന്നവന് 50000 രൂപ പ്രതിഫലം ഞാന്‍ തരും എന്റെ വിശ്വാസത്തിന് എതിരായത് കൊണ്ട്” എന്നാണ് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Image may contain: text

എന്നാല്‍ കൊലവിളി വിവാദമായതോടെ ഇയാള്‍ പിന്‍വലിച്ചു. പിന്നാലെ “എനിക്ക് ഒരു ഭയവുമില്ല കാരണം ഞാന്‍ ഒരു സ്വയം സേവകനാ” എന്നൊരു പോസ്റ്റും വേണുഗോപാല്‍ ഇട്ടിട്ടുണ്ട്.

Read Also : ഹര്‍ത്താല്‍ സമയം കഴിഞ്ഞിട്ടും സംഘര്‍ഷം തുടരുന്നു; ദല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

തുടര്‍ന്ന് ചില പ്രവര്‍ത്തനങ്ങളും പോസ്റ്റുകളും വൈകാരികമാണ് വിശ്വാസം ഹനിക്കപ്പട്ടത്രയും വരില്ലെന്നും അങ്ങനെ കേസ് എടുക്കാന്‍ കേരളം കോരന്റെ വകയല്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

നേരത്തേയും പിണറായി വിജയന്റെ തല കൊയ്താല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന പ്രഖ്യാപനവുമായി ആര്‍.എസ്.എസ് നേതാവ് രംഗത്തെത്തിയിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിലെ കുന്ദന്‍ ചന്ദ്രാവത് എന്നയാളായിരുന്നു തലയ്ക്ക് വിലയിട്ടത്. ഇതിനായി തന്റെ സ്വത്തുപോലും വില്‍ക്കാന്‍ തയാറാണെന്നും ചന്ദ്രാവത് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more