| Thursday, 12th April 2018, 6:25 pm

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്തു; ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്തു. കാട്ടാക്കട കെ.എസ്.ഇ.ബി ജീവനക്കാരനും ആര്യങ്കോട് മൈലച്ചല്‍ സ്വദേശിയും ആര്‍.എസ്.എസ് പ്രാദേശിക നേതാവുമാ മൈലച്ചല്‍ സ്വദേശി പ്രവീണിനെയാണ് ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബുധനാഴ്ച്ച ഉച്ചയോടെയാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്.


Read Also : ‘അവള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകരുത്’;  ഹാജരായാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് അഭിഭാഷകയോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട്


ബലാത്സഗത്തിന് ഇരയായ യുവതി ഗര്‍ഭിണി ആയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പ്രവീണ്‍ ഭര്‍ത്താവിനെ അന്വേഷിച്ചു വീട്ടില്‍ എത്തിയെന്നും അപ്പോള്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തെന്നും യുവതി വെളിപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയും പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കേസ് എടുത്ത പൊലീസ് പ്രവീണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആര്‍.എസ്.എസ് നേതാവ് പ്രവീണിനിനെ അറസ്റ്റ് ചെയ്ത കാര്യം ആര്യങ്കോട് പൊലീസ് ഡൂള്‍ന്യൂസിനോട് സ്ഥിരീകരിച്ചു.

We use cookies to give you the best possible experience. Learn more