| Friday, 19th October 2018, 6:40 pm

ആര്‍. എസ്. എസ്. ശാഖകള്‍ക്ക് കുട്ടികളെ സംരക്ഷിക്കാനാവും': കൈലാഷ് സത്യാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പ്പൂര്‍: ഇന്ത്യയുടെ ഗ്രാമങ്ങളില്‍ പലയിടത്തുമുള്ള ആര്‍. എസ്. എസ് ശാഖകള്‍ക്ക് കുട്ടികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ, സംരക്ഷിക്കാനും മുന്നോട്ടു നയിക്കാനുമാകുമെന്നു നോബല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഇന്ന് സ്ത്രീകള്‍ ജോലിസ്ഥലത്തും മറ്റു പൊതുയിടങ്ങളിലും ഭീതിയും, ഭീഷണിയും, അരക്ഷിതാവസ്ഥയും നേരിടുകയാണ്. “ഭാരതമാതാവിനോടുള്ള കടുത്ത അനാദരവാണിത്” സത്യാര്‍ത്ഥി പറഞ്ഞു.

ആര്‍. എസ്. എസിന്റെ നേതൃത്വത്തിലുള്ള നവരാത്രി ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കൈലാഷ് സത്യാര്‍ത്ഥി. നാഗ്പൂരിലുള്ള ആര്‍. എസ്. എസ്. കാര്യാലയത്തിലായിരുന്നു ആഘോഷപരിപാടികള്‍. ഇന്ത്യ നൂറില്‍പരം പ്രശ്‌നങ്ങളുടെ നാടായിരിക്കാം, എന്നാല്‍ അവള്‍ ലക്ഷകണക്കിന് പരിഹാരങ്ങളുടെ കൂടി നാടാണ്. സത്യാര്‍ത്ഥി പറഞ്ഞു.

ALSO READ: ‘സര്‍ക്കാര്‍’ ടീസര്‍ പുറത്തിറങ്ങി

മഹത്തായ ശിശുസൗഹൃദപരമായ ഒരു രാജ്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിനായി യുവാക്കളുടെ കര്‍മ്മശേഷിയും പങ്കാളിത്തവും അത്യതാപേക്ഷിതമാണ്. നമ്മുടെ മാതൃഭൂമിയുടെ ഭാവി സംരക്ഷിക്കാനും പുതിയ തലമുറയെ മുന്നോട്ടു നയിക്കാനും ആര്‍. എസ്. എസിലെ യുവാക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലുമുള്ള ആര്‍. എസ്. എസ്. ശാഖകള്‍ ഈ ദൗത്യം ഏറ്റെടുക്കുകയാണെങ്കില്‍ ഇനി വരുന്ന തലമുറ സ്വസംരക്ഷണത്തില്‍ സ്വയം പര്യാപ്തത കൈവരിക്കും.”

കുട്ടികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ക്കെതിരെ പോരാടിയതിനു 2014ല്‍ നൊബേല്‍ സമ്മാനം ലഭിച്ച വ്യക്തിയാണ് കൈലാഷ് സത്യാര്‍ത്ഥി.കുട്ടികളെ ചൂഷണം ചെയ്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നവര്‍ക്കെതിരെ ഗാന്ധിയന്‍ മാര്‍ഗത്തിലായിരുന്നു സത്യാര്‍ത്ഥിയുടെ പോരാട്ടം. സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷികേണ്ടവര്‍ തന്നെ അവരെ ഉപദ്രവിക്കുകയും, പീഡിപ്പിക്കുകയും, ബലാത്സംഗം ചെയ്യുന്നതിനെയും കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സത്യാര്‍ത്ഥി പറഞ്ഞു. ലൈംഗിക ചൂഷണവും ഉപദ്രവങ്ങളും കാരണം പല പെണ്‍കുട്ടികളും പഠിത്തം അവസാനിപ്പിക്കുകയാണ്. എന്നാല്‍ നമ്മള്‍ അതിനെതിരെ പ്രതികരിക്കേണ്ടതിനു പകരം മിണ്ടാതിരിക്കുകയാണ്.

ALSO READ:ആക്റ്റിവിസ്റ്റ് എന്നുള്ളത് ശബരിമലയില്‍ വരാനുള്ള തടസ്സമല്ല; യുവതികള്‍ സന്നിധാനത്ത് എത്തിയത് ബി.ജെ.പിയുടെ ആസൂത്രണമെന്ന് സംശയിക്കുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

“എനിക്ക് ഭാരതത്തോടു അങ്ങേയറ്റം കൂറും ബഹുമാനവും ഉണ്ട്. ഞാനൊരു “പഞ്ചാമൃത” പദ്ധതി പറയാം. ഞാനത് ഭാരതാംബയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു. നാനാതരം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കല്‍. അതാണ് നമ്മുടെ നാടിനെ ആത്മാവ്. അതില്ലാതെ ഐക്യത്തെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല” സത്യാര്‍ത്ഥി പറഞ്ഞു. “പരസ്പര ബഹുമാനം, പരസ്പരവിശ്വാസം, സുരക്ഷിതത്വം എന്നിവ ഒരു ഉത്തമസമൂഹത്തിനു ആവശ്യമാണ്. ഇതൊന്നുമില്ലാതെ രാജ്യത്തിന്റെ ഉന്നമനത്തെകുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. ആഭ്യന്തരസുരക്ഷ അത്യന്താപേക്ഷിതമാണ്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനേക്കാള്‍ പ്രാധ്യാന്യമുണ്ട് അതിന്.”

രാജ്യത്തിന്റെ പുരോഗതി താന്‍ കണക്കാക്കുന്നത് കഷ്ടതയില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷപെട്ട ഒരു ആദിവാസി പെണ്‍കുട്ടിയുടെ മുഖത്തെ ചിരി കണ്ടിട്ടോ അല്ലെങ്കില്‍ ക്വാറികള്‍ ഉള്ള, നിരന്തര ചൂഷണം നേരിടുന്ന ഒരു പ്രദേശം രക്ഷപെടുന്നതോ കണ്ടിട്ടാണ്. അദ്ദേഹം പറഞ്ഞു.

ബാലവേലയും അടിമത്തവും ഇപ്പോഴും ലോകത്ത് പലയിടത്തും നിലനില്‍ക്കുന്നുണ്ടെന്നും അതില്ലാതാക്കാന്‍ നമ്മള്‍ ഒന്നും ചെയ്യുന്നില്ലെന്നും സത്യാര്‍ത്ഥി പറഞ്ഞു. എന്റെ രാഷ്ട്രം എനിക്ക് നല്‍കിയ ആത്മീയ ബലമാണ് ഒരു സാധാരണക്കാരനായ തനിക്ക് ലോകത്താകമാനമുള്ള അനീതികള്‍ക്കെതിരെ പോരാടാന്‍ ശക്തി നല്‍കിയത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ബാലവേലക്കാരുടെ എണ്ണം 260 മില്ല്യണില്‍ നിന്നും 150 മില്ല്യനായി കുറഞ്ഞിട്ടുണ്ട്. ഇതൊരു വന്‍ നേട്ടം തന്നെയാണ്. കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു.

കന്നുകാലികളെ വാങ്ങുന്നതിനേക്കാള്‍ വിലക്കുറവിലാണ് നമ്മുടെ പെണ്മക്കളെ ഈ കാലത്തും ചില കാപാലികന്മാര്‍ വില്‍ക്കുന്നത്. ഇതിനെകുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം നുറുങ്ങുന്നു. ചിലര്‍ എന്നോട് ചോദിക്കാറുണ്ട്, ഈ പിഞ്ചുപ്രായത്തിലുള്ള കുട്ടികളെ നിങ്ങള്‍ എങ്ങനെയാണ് രക്ഷിച്ചെടുക്കുന്നതെന്നു. അപ്പോഴും എനിക്കവരോട് ഒരു ഉത്തരമേ പറയാനുള്ളു. ഇന്ത്യ 100 പ്രശ്‌നങ്ങളുടെ രാജ്യമാണെങ്കില്‍ ലക്ഷം പരിഹാരങ്ങളുടെയും കൂടി രാജ്യമാണെന്ന്.

ALSO READ: എന്നെ മൃഗത്തോടുപമിച്ചു; ഈ ട്രോള്‍ വംശീയത നിറഞ്ഞതെന്ന് സുഡാനിയിലെ നായകന്‍ സാമുവല്‍ റോബിന്‍സണ്‍, വീഡിയോ

അശ്‌ളീല ചലച്ചിത്ര നിര്‍മ്മാണ വ്യവസായത്തെക്കുറിച്ചു തനിക്കുള്ള ആശങ്കകളും സത്യാര്‍ത്ഥി ചടങ്ങില്‍ പങ്കുവെച്ചു. “ലോകമാകമാനം പടര്‍ന്നു പിടിക്കുന്ന അശ്‌ളീല ചലച്ചിത്ര നിര്‍മ്മാണം ബലാല്‍ക്കാരം പോലുള്ള അസാന്മാര്‍ഗിക പ്രവര്‍ത്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്.” അദ്ദേഹം പറഞ്ഞു. കുട്ടികളെ വെച്ചുള്ള അശ്ളീല ചലച്ചിത്ര നിര്‍മ്മാണതിരെ നിയമം കൊണ്ട് വരാന്‍ താന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിനെ സംബന്ധിച്ച വിവിധ രാജ്യങ്ങളിലെ നേതാക്കളുമായും താന്‍ ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം പറഞ്ഞു

We use cookies to give you the best possible experience. Learn more