ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദി പ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാത്രം മതിയാകില്ലെന്ന് ആര്‍.എസ്.എസ് മുഖമാസികയായ ഓര്‍ഗനൈസറില്‍ വിമര്‍ശനം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടാകാമെന്ന സാധ്യത അപകടകരമാണെന്നും ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
സംസ്ഥാനതലത്തില്‍ സ്വാധീനം ചെലുത്താനായാല്‍ മാത്രമെ ഇനി തെരഞ്ഞെടുപ്പുകളില്‍ വിജയം കാണാനാകൂവെന്നും കര്‍ണാടകയില്‍ അതുണ്ടായില്ലെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തലെന്നും ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് ഈ ലേഖനമെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം അഴിമതിയാണെന്നും മോദി കേന്ദ്രത്തില്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അഴിമതി ആരോപണങ്ങള്‍ പ്രതിരോധിക്കേണ്ടി വന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
ശക്തമായ പ്രാദേശിക നേതൃനിരയും പ്രവര്‍ത്തനവും അനിവാര്യമാണെന്നും ഈ ലേഖനത്തില്‍ പറയുന്നു. ‘വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടാകാമെന്ന സാധ്യത അപകടകരമാണ്. ബി.ജെ.പിക്ക് സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള ശരിയായ സമയമിതാണ്.
സംസ്ഥാനതലത്തില്‍ സ്വാധീനം ചെലുത്താനായാല്‍ മാത്രമെ ഇനി തെരഞ്ഞെടുപ്പുകളില്‍ വിജയം കാണാനാകൂ. കര്‍ണാടകയില്‍ അതുണ്ടായില്ലെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍,’ ലേഖനത്തില്‍ പറയുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ മതവും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ലേഖനം പറയുന്നു. മുസ്‌ലിം നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചതും, ക്രിസ്തീയ സഭകള്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ അവരുടെ സ്ഥാപനപരമായ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടി.
Content Highlights: rss weekly organizer criticizes leadership of bjp and says modi effect is diminishing