അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ക്ഷമയുടെ കാലം കഴിഞ്ഞെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. രാമക്ഷേത്രനിര്‍മ്മാണം സുപ്രീംകോടതിയുടെ പ്രഥമ പരിഗണനയില്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
“ഇനി പ്രക്ഷോഭത്തിന്റെ കാലമാണ്. ഒരു വര്‍ഷം മുന്‍പ് ഞാന്‍ പറഞ്ഞിരുന്നത് നമുക്ക് ക്ഷമയോടെ കാത്തിരിക്കാമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നു ക്ഷമകൊണ്ട് കാര്യമില്ല. ഇനി ആളുകളെ സംഘടിപ്പിക്കണം.”
കോടതി ചിലപ്പോള്‍ മറ്റ് തിരക്കുകളിലാകും, അല്ലെങ്കില്‍ അവര്‍ക്ക് സമൂഹത്തിന്റെ വികാരം മനസിലാക്കാന്‍ സാധിക്കുന്നുണ്ടായിരിക്കില്ല. അതുകൊണ്ടാണ് അവര്‍ക്ക് രാമക്ഷേത്രം ഒരു അതിപ്രധാന വിഷയമായി തോന്നാത്തത്.
ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി പോരാട്ടം; മിസോറാമിലും മധ്യപ്രദേശിലും ഇന്ന് കൊട്ടിക്കലാശം
എന്നാല്‍ സര്‍ക്കാര്‍ തീര്‍ച്ചയായും ക്ഷേത്രനിര്‍മ്മാണത്തിന് നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
“1992 ല്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ശരിയായ നിലപാട് സ്വീകരിച്ചില്ല. പിന്നീട് കര്‍സേവകരുടെ രോഷത്തില്‍ എന്താണോ നടക്കേണ്ടത് അത് നടന്നു.”- ബാബ്‌റി മസ്ജിദ് തകര്‍ത്തത് സൂചിപ്പിച്ച് ഭാഗവത് പറഞ്ഞു.
ALSO READ: കൂടെ നിന്നപ്പോൾ ചെറിയാൻ ഫിലിപ്പിന് അർഹമായ സ്ഥാനമാനങ്ങൾ നൽകാൻ കഴിഞ്ഞില്ല: എ.കെ. ആന്റണി
രാമജന്മഭൂമി വിശ്വാസത്തിന്‍മേലുള്ള വിഷയമായതിനാല്‍ ആര്‍ക്കും ചോദ്യംചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെയാണ് വീണ്ടും രാമക്ഷേത്ര നിര്‍മ്മാണം ഉയര്‍ത്തി ആര്‍.എസ്.എസും ബി.ജെ.പിയും രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ രാമക്ഷേത്ര നിര്‍മാണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 11ന് ശേഷം തീരുമാനമെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് രാമഭദ്രാചാര്യ പറഞ്ഞിരുന്നു.
WATCH THIS VIDEO: