| Friday, 4th August 2017, 4:30 pm

'ആര്‍.എസ്.എസ് ആരേയും കൊന്നിട്ടില്ല'; കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍.എസ്.എസ്. ആര്‍.എസ്.എസ് ആരേയും കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും ചെറുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേയും കേസെടുക്കുകയായിരുന്നുവെന്നും ആര്‍.എസ്.എസ് ദേശീയ സഹ കാര്യവാഹക് ദത്താത്രേയ ഹൊസബോളെ.

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ആക്രമണം അഴിച്ചു വിടുകയാണ് സി.പി.ഐ.എമ്മിന്റെ ലക്ഷ്യമെന്നും സര്‍ക്കാരിന്റെ സഹായത്തോടെയാണ് സി.പി.ഐ.എം തങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തുന്നതെന്നും ആര്‍.എസ്.എസ് ആരോപിച്ചു.

അതേസമയം, കേരളത്തിനെ കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതായി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ ആക്രമണങ്ങള്‍ ആര്‍.എസ്.എസ് അസൂത്രിതമായി നടത്തുന്നതാണെന്നും. സര്‍ക്കാരിനെ പിരിച്ച് വിടാമെന്ന വ്യാമോഹം വെണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുറത്ത് മാധ്യമ പ്രവര്‍ത്തകരേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ആര്‍.എസ്.എസ് ആണ് . 13 കൊലപാതകങ്ങള്‍ ഇതുവരെ ആര്‍.എസ്.എസ് ചെയ്തു. അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്ത് ആക്രണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരള ഗവണ്‍മെന്റിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അക്രമണങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.


Also Read:  ‘ശോഭ ചേച്ചി സുരേട്ടന്‍ എന്ത് ബിസിനസ്സാണ് ചെയ്യുന്നത്’; നാട്ടുകാരായ ഞങ്ങള്‍ അറിഞ്ഞില്ലെലോ ;ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ പൊളിച്ചടുക്കി ശോഭയുടെ നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് 


സി.പി.ഐ.എം സമാധാനശ്രമങ്ങളുമായി പൂര്‍ണമായി സഹകരിക്കും. എന്നാല്‍ പാര്‍ട്ടിയെ പരമാവധി പ്രകോപിപ്പിച്ച് അക്രമണങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ആര്‍.എസ്.എസിന്റെ നിലപാട്. അതുകൊണ്ടാണ് സമാധാന ചര്‍ച്ച നടന്ന അന്ന് തന്നെ കാട്ടാകടയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമിച്ചത്. സംസ്ഥാനത്ത് 250 സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ ആശുപത്രിയിലാണ്.

സഭ പിരിച്ച് വിടണമെന്ന് പറയുന്നവര്‍ ഓ.രാജഗോപാല്‍ എം.എല്‍.എയായി നില്‍ക്കാന്‍ ഇഷ്ടപെടാത്തവരാണെന്നും കൊടിയേരി പറഞ്ഞു. ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാരുമായി എപ്പോഴും ചര്‍ച്ച നടത്താം. ഗവര്‍ണരുമായി സര്‍ക്കാരിന് നല്ല ബദ്ധമാണുള്ളത.് അത് തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. മുമ്പ് ഗവര്‍ണറെ ബി.ജെ.പി വിമര്‍ശിച്ചിരുന്നു. അതുകൊണ്ടുള്ള മുന്‍ കരുതലായിട്ടായിരിക്കാം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

സമന്‍സ് എന്നതിന് പല അര്‍ത്ഥങ്ങള്‍ ഉണ്ടെന്നും. കോടതി സമന്‍സും ഗവര്‍ണറുടെ സമന്‍സും തമ്മില്‍ വ്യത്യാസമുണ്ടെന്നും. ഗവര്‍ണറുടെ സമന്‍സ് ഒരിടത്ത് ഒരുമിച്ചിരിക്കാനുള്ള നേട്ടീസ് എന്ന അര്‍ത്ഥമാണ് ഉള്ളതെന്നും കൊടിയേരി പറഞ്ഞു.

We use cookies to give you the best possible experience. Learn more