ന്യൂദല്‍ഹി: ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ്. ആര്‍.എസ്.എസിന് വേണ്ടത് ഭരണകൂടത്തെ ഭയന്ന് ജീവിക്കുന്ന ജനങ്ങളെയാണെന്നും എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടത് ജനങ്ങളെ ഭയക്കുന്ന ഭരണകൂടത്തെയാണെന്നും ഷെഹ്‌ല റാഷിദ് പറയുന്നു. 2017 -18 ലെ ജെ.എന്‍.യു പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഗീതാകുമാരി സംസാരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഷെഹ്‌ല റാഷിദ് നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ ഷെഹ്‌ല റാഷിദിന്റെ പോസ്റ്റിനെതിരെ വലിയ വിമര്‍ശനവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തി. നിങ്ങള്‍ രാജ്യത്തിന് എതിരാണെന്നായിരുന്നു പ്രധാന വിമര്‍ശനം. ഒരു മുസ്‌ലീം ഇങ്ങനെ പറയുമായിരിക്കുമെന്നും ഞങ്ങള്‍ ഒരിക്കലും പറയില്ല എന്നായിരുന്നു നിഹാല്‍ എന്നയാളുടെ കമന്റ്.
അതേസമയം ഷെഹ്‌ലയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ഭരണകൂടത്തെ മാത്രം പേടിച്ചാല്‍ പോര പശുവിനെപോലും പേടിക്കുന്ന ജനങ്ങളെയാണ് അവര്‍ക്ക് വേണ്ടതെന്നായിരുന്നു ഒരാളുടെ പ്രതികരണം. തങ്ങളെ ചോദ്യം ചെയ്യുന്നവരെയൊക്കെ കൊലപ്പെടുത്തുന്ന ഭരണകൂടമായി ബി.ജെ.പി മാറിയെന്നും ചിലര്‍ കമന്റില്‍ പറയുന്നു.
നിങ്ങള്‍ പറഞ്ഞത് സത്യമാണെന്നും എന്നാല്‍ നിങ്ങളുടെ സുരക്ഷ നിങ്ങള്‍ തന്നെ ഉറപ്പുവരുത്തണമെന്നും നിങ്ങളെപ്പോലുള്ളവര്‍ ഇവിടെ വേണമെന്നുമാണ് മറ്റുചിലര്‍ പ്രതികരിക്കുന്നത്.
നേരത്തെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തകനെ ഇന്ന് രാവിലെ ഷെഹ് ല റാഷിദ് വേദിയില്‍ നിന്നും പുറത്താക്കിയിരുന്നു.
പ്രതിഷേധ സംഗമത്തില്‍ ഷെഹ്ല സംസാരിക്കവെ അവര്‍ക്കുനേരെ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടി.വി അവതാരകനോടാണ് അവര്‍ രോഷാകുലയായത്.
നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നവരാണെന്നും നിങ്ങളെ ഇവിടെ ആവശ്യമില്ലെന്നുമായിരുന്നു ഷെഹ്ല പറഞ്ഞത്.
“നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുകയാണ്. അതുകൊണ്ട് ഇറങ്ങിപ്പോകൂ. എനിക്കുനേരെ മൈക്ക് നീട്ടേണ്ട. റിപ്പബ്ലിക് ടി.വിയെ ഞങ്ങള്‍ക്കിവിടെ ആവശ്യമില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുന്നതില്‍ അവര്‍ക്കും പങ്കുണ്ട്. എന്നായിരുന്നു ഷെഹ് പറഞ്ഞത്. ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് കാരണം സ്വത്ത് തകര്‍ക്കമാണെന്ന രീതിയിലായിരുന്നു ഇന്നലെ റിപബ്ലിക് ടിവി വാര്‍ത്ത നല്‍കിയിരുന്നത്.