ഭോപ്പാല്‍: ബി.ജെ.പി. ഇതരകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദേശീയതാ പ്രചരണം ശക്തമാക്കാന്‍ ആര്‍.എസ്.എസ്. മധ്യപ്രദേശിലെ ചിത്രകൂടില്‍ ആരംഭിച്ച ഉന്നതതലയോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
കേരളം, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളെയാണ് ആര്‍.എസ്.എസ്. ലക്ഷ്യംവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇടതുമുന്നണിയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമാണ് ഭരിക്കുന്നത്. രാജസ്ഥാനിലും പഞ്ചാബിലും കോണ്‍ഗ്രസ് ഭരണമാണ്.
കേരളത്തില്‍ അടിത്തറയുണ്ടാക്കാന്‍ വടക്കേ ഇന്ത്യന്‍ മാതൃകയിലുള്ള പ്രവര്‍ത്തനം കൊണ്ട് കഴിയില്ലെന്ന് നേരത്തെ സംസ്ഥാന ആര്‍.എസ്.എസ്. നേതൃത്വം വിലയിരുത്തിയിരുന്നു. ആര്‍.എസ്.എസ്. വാരിക ‘കേസരി’യിലായിരുന്നു ഇത് സംബന്ധിച്ച ലേഖനം വന്നത്.
ക്രിസ്ത്യന്‍, മുസ്‌ലീം ന്യൂനപക്ഷങ്ങളിലേക്ക് എല്‍.ഡി.എഫ്. കടന്നു വന്നതോടെ കോണ്‍ഗ്രസ് അപ്രസക്തമായെന്നും ഇത് ബി.ജെ.പി. ശ്രദ്ധിക്കേണ്ടതാണെന്നും കേസരിയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്ന് ബി.ജെ.പിയോട് നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു.
ആര്‍.എസ്.എസ്. മേധാവി മോഹന്‍ഭാഗവത് അടക്കം മുതിര്‍ന്ന ഭാരവാഹികള്‍ ചിത്രകൂടിലെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂലൈ 9 മുതല്‍ 12 വരെയാണ് യോഗം നടക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: RSS Targets Kerala BJP