താനൂര്‍: ആര്‍.എസ്.എസ് പഠനശിബിരത്തിന് മുസ്‌ലിം ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്‌കൂള്‍ വിട്ടുനല്‍കി. സ്‌കൂള്‍ അനുവദിച്ച മാനേജ്മെന്റിന്റെ നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്‌ലിം ലീഗ് നേതാവ് സി പി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍.
അയ്യായ എ.എം.യു.പി സ്‌കൂളിലാണ് ആര്‍.എസ്.എസിന്റെ പഠനശിബിരം നടത്തിയത്. മതംമാറിയതിന് ആര്‍.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ ഓര്‍മ്മയ്ക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനംതന്നെ പഠനശിബിരത്തിന് സ്‌കൂള്‍ വിട്ട് നല്‍കിയതിലാണ് പ്രതിഷേധം.
Also Read: അയോധ്യയിലെ ക്ഷേത്രവും ലക്നൗവിലെ പള്ളിയും; പുതിയ സമാധാന ഫോര്‍മുലയുമായി ഷിയാ വഖഫ് ബോര്‍ഡ്
പൊതുവിദ്യാലയങ്ങള്‍ വര്‍ഗീയ സംഘടനകളുടെ പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഉത്തരവ് നിലനില്‍ക്കെ ഇത് ലംഘിച്ചാണ് ലീഗ് നേതാവ് ആര്‍.എസ്.എസിന് വേണ്ടി സ്‌കൂള്‍ അനുവദിച്ചത്. ഇതിന് മുമ്പും ആര്‍.എസ്.എസ് പരിപാടികള്‍ക്ക് സ്‌കൂള്‍ വിട്ടുനല്‍കിയിട്ടുണ്ട്. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍
ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആര്‍.എസ്.എസിന്റെ പരിപാടി നടത്തുന്നതെന്നും മുസ്‌ലിം ലീഗ് ഇതിന് സമ്മതം നല്‍കിയത് പ്രധിഷേധാര്‍ഹമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനുപിന്നില്‍ ബി.ജെ.പി നേതാവിന്റെ ഇടപെടല്‍ ഉണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അധ്യാപകരായുള്ള സ്‌കൂള്‍കൂടിയാണ് അയ്യായ എ.എം.യു.പി സ്‌കൂള്‍.