ആഗ്ര നഗരത്തിലെ മധുനഗര്‍ മേഖലയില്‍ നടന്ന ചടങ്ങില്‍ 200 ലധികം മുസ്‌ലിംങ്ങളെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവന്നെന്ന് ആര്‍.എസ്.എസ് മേഖലാ തലവന്‍ രാജേശ്വര്‍ സിങ് പറഞ്ഞു. മതംമാറിയവര്‍ക്ക് ഉടന്‍ തന്നെ പേരിടുമെന്നാണ് സംഘടനയില്‍ നിന്നു ലഭിക്കുന്ന വിവരം.
ഈ ക്രിസ്തുമസിന് അലിഖറില്‍ നിന്നും 5,000ത്തോളം മുസ്‌ലിം, ക്രൈസ്തവ വിഭാഗക്കാരെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുമെന്നും രാജേശ്വര്‍ പറഞ്ഞു. അലിഖറിലെ മഹേശ്വേരി കോളേജില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ഇവരെ ഹിന്ദുമതത്തിലേക്ക് മാറ്റുകയെന്നും അദ്ദേഹം അറിയിച്ചു.
മതംമാറിയ മുസ്‌ലിം കുടുംബങ്ങളുടെ വീടിന് മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. ഹിന്ദു സന്യാസിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മതംമാറിയ മുസ്‌ലിം കുടുംബാംഗങ്ങള്‍ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ കാലുകള്‍ കഴുകി. മതംമാറിയവരുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയും പ്രസാദം കഴിക്കാന്‍ നല്‍കുകയും ചെയ്തു.
അതിനുശേഷം ഇവര്‍ക്ക് ദിവസം മുഴുവന്‍ മന്ത്രിക്കാനായി മന്ത്രങ്ങള്‍ പറഞ്ഞുകൊടുത്തു. കൂടാതെ മതംമാറിയവര്‍ക്ക് പുതിയ ആധാര്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കുന്നതിനായി അവരുടെ ലിസ്റ്റും ശേഖരിച്ചു.