ജനസേവനമാണ് ലക്ഷ്യമെങ്കില്‍ പ്രചാരകര്‍ രാത്രിയില്‍ മാത്രമെന്തിനാണ് പുറത്തിറങ്ങി പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന് ചോദിച്ചു.
തിരുവനന്തപുരം: രാത്രിയില്‍ മാത്രം പുറത്തിറങ്ങുന്ന കുറുക്കന്മാരാണ് ആര്.എസ്.എസ് പ്രചാരകരെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്.
ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്ത ഇവരെ പോലീസിന് പോലും പിടികൂടാന്‍ കഴിയുന്നില്ലെന്നും ഇവരെ ജനങ്ങള്‍ തന്നെ പിടികൂടണമെന്നും ജയരാജന് പറഞ്ഞു.
ആര്.എസ്.എസ് അക്രമങ്ങളുടെ ഭീകരത തുറന്നു കാട്ടി തിരുവനന്തപുരത്ത് സി.പി.ഐ.എം സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജനസേവനമാണ് ലക്ഷ്യമെങ്കില്‍ പ്രചാരകര്‍ രാത്രിയില്‍ മാത്രമെന്തിനാണ് പുറത്തിറങ്ങി പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന് ചോദിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ആര്.എസ്.എസ് തിരശ്ശീലയ്ക്കു പിന്നിലിരുന്നു പ്രവര്ത്തിക്കുന്നുന്നത് എന്തിനാണ്.
സംസ്ഥാനത്തെ രഹസ്യ പൊലീസ് സംവിധാനത്തിന് പോലും ആര്.എസ്.എസിനെക്കുറിച്ച് അറിയില്ല. രാജ്യത്തിനു വേണ്ടി ജനങ്ങള്‍ക്കു വേണ്ടി എന്നു നിരന്തരം പറയുന്ന ഇവര്‍ കുറുക്കന്മാരെപ്പോലെ രാത്രി കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്നവരമാണ്.
നമ്മുടേത് പോലുള്ള ജനാധിപത്യ സംവിധാനത്തില്‍ എന്തിനാണ് ഇത്തരത്തില്‍ ഒളിച്ചിരുന്നു പ്രവര്‍ത്തിക്കുന്നതെന്നും പി ജയരാജന് ചോദിച്ചു.