| Tuesday, 13th March 2018, 6:39 pm

ലിംഗായത്തുകളെ പ്രത്യേക മതവിഭാഗങ്ങളായി പരിഗണിക്കാനാവില്ലെന്ന് ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പുര്‍: ലിംഗായത്തുകളെ പ്രത്യേക മതവിഭാഗങ്ങളായി പരിഗണിക്കാനാവില്ലെന്ന് ആര്‍.എസ്.എസ്. ഹിന്ദുമതത്തെ വീണ്ടും വിഭജിക്കുന്ന നീക്കത്തെ പിന്തുണക്കാനാവില്ലെന്നും ലീംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ കഴിയില്ലെന്നും ആര്‍.എസ്.എസ്.എസ് വ്യക്തമാക്കി. നാഗ്പൂരില്‍ സമാപിച്ച ആര്‍.എസ്.എസ് സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

നേരത്തെ കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവിയും പ്രത്യേഗ മതവിഭാഗമെന്ന പരിഗണനയും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കം കൂടി ആയിരുന്നു ഇത്.

Read Also :ചുവന്ന കൊടി പിടിച്ച് വന്നവര്‍ എത്രപേര്‍ കമ്യൂണിസ്റ്റുകാരായിരിക്കും എന്നറിയില്ല പക്ഷെ അവര്‍ക്കൊരാവശ്യം വന്നപ്പോള്‍ പിടിക്കാന്‍ ഈ കൊടിയേ ഉണ്ടായിരുന്നുള്ളൂ: കെ.ജെ ജേക്കബ്

ഇതിനെ കുറിച്ച് പഠിക്കാനായി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച നാഗമോഹന്‍ദാസ് ചെയര്‍മാനായി സര്‍ക്കാര്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ലീംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നായിരുന്നു കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശ അംഗീകരിച്ച് അനുമതിക്കായി കേന്ദ്രസര്‍ക്കാറിന് അയച്ച് കൊടുക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം.

എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാകും എന്നത് സര്‍ക്കാറിന് വെല്ലുവിളിയാകും. പ്രത്യേകിച്ച് ലിംഗായത്ത് സമുദായക്കാരുടെ ഇടയിലുള്ള അസ്വാരസ്യങ്ങളാണ് പ്രശനം. ലീംഗായത്ത് മുവ്‌മെന്റിനെ അനുകൂലിക്കുന്ന സിദ്ധരാമയ്യക്ക് ഈ പ്രശനം തലവേദനയാകും. തന്റെ മന്ത്രിസഭകത്ത് തന്നെ ലിംഗായത്തുകളും വീരശൈവ ലിംഗായത്തുകളും പരസ്പര വിരുദ്ധമായ ആവശ്യങ്ങളുന്നയിക്കുന്നതും സിദ്ധരാമയ്യ സര്‍ക്കാറിനെ കുഴക്കുന്നുണ്ട്.

Read Also :‘ഇനി യോഗിയുടെ യു.പിയില്‍’; ലോംഗ് മാര്‍ച്ചിനു പിന്നാലെ ‘ചലോ ലഖ്‌നൗ’വുമായി കിസാന്‍ സഭ; കര്‍ഷക റാലി 15 ന്

തങ്ങള്‍ ഹിന്ദുക്കളല്ലെന്നും പ്രത്യേക മതമായി അംഗീകരിക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ലിംഗായത്തുകള്‍ ബലഗാവിയില്‍ പടൂകൂറ്റന്‍ റാലി നടത്തിയിരുന്നു. ഒന്നര ലക്ഷത്തോളം പേര്‍ പങ്കെടുത്ത സംഗമത്തില്‍ സമുദായത്തിന്റെ അന്‍പതോളം ആത്മീയ നേതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള ലിംഗായത്തുകളായ നേതാക്കളും പങ്കെടുത്തിരുന്നു. ബി.ജെ.പി. ഈ റാലിയില്‍ നിന്ന് അന്ന് വിട്ടുനിന്നിരുന്നു.

വീരശൈവ-ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന അഖില ഭാരത വീരശൈവ മഹാസഭയുെട ആവശ്യത്തോട് വിയോജിച്ചുകൊണ്ട് ലിംഗായത്തുകള്‍ പ്രത്യേകമായാണ് റാലി സംഘടിപ്പിച്ചത്. വടക്കന്‍ കര്‍ണാടകം, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുലക്ഷത്തോളം സമുദായാംഗങ്ങള്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more