സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെയുള്ള ചില ഐ.ഐ.എമ്മുകളുടെ എതിര്‍പ്പിന് പിന്നില്‍ രാഷ്ടട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ഇതുപോലുള്ള സ്ഥാപനങ്ങള്‍ ഇപ്പോഴും നിയന്ത്രിക്കുന്നത് കോണ്‍ഗ്രസും ഇടതുപക്ഷവുമാണെന്നും ലേഖനത്തില്‍ പറയുന്നു. ആശയപരമായി ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഇവര്‍ അധിപന്മാരാണെന്നും ലേഖനം വ്യക്തമാക്കുന്നു.
ബോഡ് ഓഫ് ഗവര്‍ണേര്‍സ് മുന്‍ ചെയര്‍മാന്‍, ഐ.ഐ.ടി ബോംബെ, ന്യൂക്ലിയാര്‍ ശാസ്ത്രജ്ഞന്‍ അനില്‍ കാകോദ്കര്‍, ഐ.ഐ.എം, അഹമ്മഹാബാദ് ചെയര്‍മാന്‍ എ.എം നായ്ക്ക് എന്നിവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങളാണ് ഓര്‍ഗനൈസര്‍ ഉന്നയിച്ചിരിക്കുന്നത്. വ്യത്യസ്ത വിഷയങ്ങളില്‍ അവര്‍ സര്‍ക്കാറിനെ വിമര്‍ശിച്ചതിനെത്തുടര്‍ന്നാണിത്.
ഐ.ഐ.ടി റൂര്‍ക്കീയിലെ ഒരു വിദ്യാര്‍ത്ഥി ഹരിധ്വാറില്‍ മാംസം വിളമ്പിയെന്നും റൗര്‍കീല എന്‍.ഐ.ടിയിലെ ഒരു വിദ്യാര്‍ത്ഥി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പൂജ തടസപ്പെടുത്തിയെന്നും ലേഖനത്തില്‍ പറയുന്നു. ഇത് രണ്ടും നടന്നത് യു.പി.എ ഭരണത്തിന് കീഴിലാണെന്നും ലേഖനം ആരോപിക്കുന്നു.