യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയശേഷം യു.പിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മതംമാറ്റിയത് 43പേരെ
India
യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയശേഷം യു.പിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മതംമാറ്റിയത് 43പേരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd May 2017, 2:40 pm

 

ലഖ്‌നൗ: യു.പിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ആര്‍.എസ്.എസും ഹൈന്ദവ സംഘടനകളും. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 43 മുസ്‌ലിം മതവിശ്വാസികളെയാണ് സംഘപരിവാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയത്.


Also read കാര്‍ഗോ കയറ്റിറക്കു തൊഴിലാളികളുടെ രണ്ടു പതിറ്റാണ്ടിന്റെ ആവശ്യം അംഗീകരിച്ച് പിണറായി സര്‍ക്കാര്‍


സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെ സമ്മര്‍ദ്ദത്തിലാക്കി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ചുമതല നല്‍കിയാണ് ന്യനപക്ഷങ്ങളെ മതം മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വ നല്‍കുന്നത്.

The conversion ceremony on April 23.

 

മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ആരംഭിച്ച ഘര്‍വാപസി യു.പിയില്‍ ഭരണം കിട്ടിയതിനു പിന്നാലെ ശക്തിയാര്‍ജ്ജിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫൈസാബാദില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ നടന്ന രണ്ട് ഘര്‍വാപസി ചടങ്ങുകളിലൂടെയാണ് 43 പേരെ മതം മാറ്റിയിരിക്കുന്നത്.

19 പേരെ കഴിഞ്ഞ ഏപ്രില്‍ 23നു നടന്ന ഘര്‍വാപസി ചടങ്ങിലൂടെയാണ് മതം മാറ്റിയത്. ഇതിനു ശേഷം മെയ് 20നു നടന്ന മറ്റൊരു മതപരിവര്‍ത്തന ചടങ്ങില്‍ 24 പേരെയും മതം മാറ്റി. ഫൈസാബാദിലെ ഒരു ക്ഷേത്രത്തിവലാണ് രണ്ടു ചടങ്ങുകളും നടന്നത്. അംബേദ്കര്‍ നഗറിലുള്ളവരെയാണ് ഇത്തരത്തില്‍ മതം മാറ്റിയതെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുരേന്ദ്ര കുമാര്‍ പറഞ്ഞു. ജില്ലയിലെ മതം മതപരിവര്‍ത്തന ചടങ്ങിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് സുരേന്ദ്ര കുമാര്‍.

ഹിന്ദുമതത്തിലേക്ക മത മാറ്റം ചെയ്യപ്പെട്ട നൂറിലധികം മുസ്‌ലിം വിശ്വസികളുമായ് തനിക്ക ബന്ധമുണ്ടെന്ന് മതമാറ്റ ചടങ്ങുകള്‍ നടന്ന ആര്യ സമാജ് മന്ദിറിലെ മാനേജര്‍ ഹിമാന്‍ഷു ത്രിപാദി പറഞ്ഞു. “യോഗി ജി മുഖ്യമന്ത്രിയായതിനു ശേഷം രണ്ട് ഘര്‍ വാപസി ചടങ്ങുകള്‍ തങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.” ത്രിപാദി പറഞ്ഞു.

The conversion ceremony on May 20.

 

സുരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും ത്രിപാദി പറയുന്നു. പട്ടിക ജാതി വിഭാഗമായ നാട് ആണ് കുമാറിന്റെ പ്രവര്‍ത്തന മേഖല. ഹിന്ദുക്കളും മുസ്ലീങ്ങളുമുള്ള വിഭാഗമാണ് നാട്. ഇതേ വിഭാഗത്തില്‍പ്പെട്ട കുമാര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തി ഭയം കൂടാതെ ജീവിക്കണമെങ്കില്‍ ഹിന്ദുവായേ മതിയാകുവെന്ന് ജനങ്ങളെ ധരിപ്പിക്കുകയാണ്.

RSS worker Surendra Kumar, who was instrumental in organising the recent conversions.

 


Dont miss ഞങ്ങളെ ഇങ്ങനെ അപമാനിക്കരുത്; ഗോദ സിനിമക്കെതിരായ വ്യാജ പ്രചരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് 


“വര്‍ഷങ്ങളായി ഇവര്‍ക്കിടയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ യോഗി മുഖ്യമന്ത്രിയായതില്‍ പിന്നെ മതംമാറ്റല്‍ വളരെ എളുപ്പമായി. ഭയമില്ലാതെ ജീവിക്കാന്‍ ഹിന്ദുമതത്തിലേക്ക് മാറണമെന്ന് ഇതോടെ അവരെ വിശ്വസിപ്പിക്കുക എന്നത് എനിക്കെളുപ്പമായി. ഈ വിഭാഗത്തില്‍ പെട്ട ആളായത് കൊണ്ടുതന്നെ ഇസ്ലാം മതം തുടരുന്നതിലെ അപകടം എനിക്ക് അവരെ ബോധിപ്പിക്കാനായി. ഹിന്ദുവായാല്‍ ലഭിക്കുന്ന ഗുണങ്ങളും ധരിപ്പിച്ചു.” കുമാര്‍ പറയുന്നു.