ഫെയ്‌സ് ബുക്കില്‍ സ്ത്രീ വിരുദ്ധതയും മതസ്പര്‍ധയും വളര്‍ത്തുന്ന കമന്റ് ഇട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍; സംഘ പരിവാര്‍ ഇടപെടല്‍ മൂലം കേസ് അട്ടിമറിക്കാന്‍ നീക്കം
Daily News
ഫെയ്‌സ് ബുക്കില്‍ സ്ത്രീ വിരുദ്ധതയും മതസ്പര്‍ധയും വളര്‍ത്തുന്ന കമന്റ് ഇട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍; സംഘ പരിവാര്‍ ഇടപെടല്‍ മൂലം കേസ് അട്ടിമറിക്കാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th August 2017, 7:26 pm

ആലപ്പുഴ: ഫെയ്‌സ് ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്തുകയും സ്ത്രീ വിരുദ്ധ കമന്റ് നടത്തുകയും ചെയ്തതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താമരക്കുളം സ്വദേശിയും ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനുമായ രാഹുല്‍ രാജിനെയാണു നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

റിയാസ് താമരക്കുളം എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പ്രദേശവാസിയായ ഒരു യുവാവ് രാഹുലിനെ വ്യക്തി പരമായി അധിക്ഷേപിച്ചതായും ഇതിനു പകരമായി മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും സത്രീ വിരുദ്ദമായ കമന്റും ഇയാള്‍ ഫേസ്ബുക്കിലൂടെ നടത്തുകയായിരുന്നു എന്നുമാണ് പരാതി


Also read കേരളത്തില്‍ തീവ്രവാദത്തിന് തുടക്കമിട്ടത് മഅ്ദനിയും ഇബ്രാഹിം സുലൈമാന്‍ സേട്ടുമെന്ന് ജനംടി.വിയില്‍ മായിന്‍ഹാജി


“രാഹുല്‍ രാജിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് ആര്‍.എസ്.എസ്. നേതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തുകയും എഫ്.ഐ.ആര്‍ പോലും രജിസ്ട്രര്‍ ചെയ്യാതെ ഇയാളെ പറഞ്ഞു വിട്ടെന്നും” പരാതിക്കാരന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ “കേസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ച് വരികയാണെന്നും അതിനു ശേഷം മാത്രമേ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളെന്നും” നൂറനാട് എസ്.ഐ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

 

 

കഴിഞ്ഞ ദിവസമാണ് രാഹുല്‍ രാജ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും സ്ത്രീ വിരുദ്ധവുമായ കമന്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടത്.
സംഘപരിവാര്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്നുമുള്ള ഇടപെടല്‍ മൂലം കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി ഇതിനേടകം ആരോപണമുയര്‍ന്നിട്ടുണ്ട്.