| Monday, 27th August 2018, 5:24 pm

ഭാവിയിലെ ഇന്ത്യ; ആര്‍.എസ്.എസ് പരിപാടിയിലേക്ക് രാഹുല്‍ ഗാന്ധിയേയും സീതാറാം യെച്ചൂരിയേയും ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്തമാസം നടക്കാനിരിക്കുന്ന തങ്ങളുടെ പരിപാടിയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും ആര്‍.എസ്.എസ് ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ സെപ്തംബര്‍ 17നും 19 നുമാണ് പരിപാടി. “ഭാവിയിലെ ഇന്ത്യ” സംവാദ പരിപാടിയിലേക്കാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ ക്ഷണിക്കാന്‍ ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്.

ഇതേ സെഷനില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതും സംസാരിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് അരുണ്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ആരെയൊക്കെ പങ്കെടുപ്പിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല.

ALSO READ: ചില ഭരണാധികാരികള്‍ ജനങ്ങളെ യാചകരാക്കും, എളുപ്പമുള്ളതും കഠിനമാക്കും; മോദിക്ക് പരോക്ഷ വിമര്‍ശനവുമായി യു.എ.ഇ പ്രധാനമന്ത്രി

” ആരെ ക്ഷണിക്കണമെന്ന കാര്യം ഞങ്ങള്‍ തീരുമാനിക്കും. അക്കാര്യം ഞങ്ങള്‍ക്ക് വിടൂ… ജീവിതമണ്ഡലത്തിലെ നാനാതുറകളില്‍ പെട്ടവര്‍, അതില്‍ രാഷ്ട്രീയ നേതാക്കളും ഉണ്ടായിരിക്കാം അവരെയെല്ലാം ക്ഷണിക്കും.”

നേരത്തെ ജൂണില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. ഗാന്ധിവധത്തില്‍ ആര്‍എസ്.എസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു.

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലണ്ടനില്‍ ആര്‍.എസ്.എസിനെ മുസ്‌ലിം ബ്രദര്‍ഹുഡുമായി താരതമ്യം ചെയ്തിരുന്നു. രാജ്യത്തെ എല്ലാ സംവിധാനങ്ങളും പിടിച്ചെടുക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more