| Thursday, 12th September 2019, 1:31 pm

ഗാന്ധി ജയന്തി ദിനം ഏറ്റെടുത്ത് നടത്താനുള്ള ബി.ജെ.പി നീക്കത്തിന് തടയിട്ട് കോണ്‍ഗ്രസ്; സോണിയയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ ആസൂത്രണം ചെയ്യാനായി പ്രത്യേക യോഗം ചേരാനൊരുങ്ങി കോണ്‍ഗ്രസ്.

ഗാന്ധി ജയന്തി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ തങ്ങളുടെ സ്വന്തം പരിപാടിയായി ഏറ്റെടുത്ത് നടത്താനുള്ള ആര്‍.എസ്.എസിന്റെ നീക്കങ്ങള്‍ക്ക് തടയിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

പ്രത്യേക പരിപാടികളും മെഗാ ഇവന്റുകളും നടത്തി ഗാന്ധി ജയന്തി ആഘോഷിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

ഗാന്ധി ജയന്തി ദിനത്തില്‍ പഴയ പഴയ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം പദയാത്രകള്‍ നടത്തും, ഗാന്ധി വേഷങ്ങള്‍ ധരിച്ചായിരിക്കും യാത്രകള്‍. വിവിധ സംസ്ഥാനങ്ങളിലായി സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഗാന്ധിയുടെ പാരമ്പര്യം അവകാശപ്പെടാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ട്. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് പ്ലാന്‍ എന്ന ആശയം പോലും അതിന് മുന്നോടിയായി വന്നതാണഅ. ഇത് സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായിട്ട് മാത്രമല്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാന്ധിയന്‍ തത്ത്വചിന്തയുടെ യഥാര്‍ത്ഥ അവകാശി എന്ന നിലയിലും സ്വാതന്ത്ര്യസമരത്തിന് ചുക്കാന്‍ പിടിച്ച ഏക പാര്‍ട്ടി എന്ന നിലയിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഇതിനെല്ലാം അവകാശികള്‍ തങ്ങള്‍ മാത്രമാണെന്ന നിലയില്‍ കാര്യങ്ങളെ മാറ്റിയെടുക്കുന്ന ബി.ജെ.പിയുടെ രീതിയെ വെല്ലുവിളിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങളും പ്രതികരിക്കുന്നു.

ഇന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി സോണിയ ചുമതലയേറ്റ ശേഷം നടക്കുന്ന പ്രധാനപ്പെട്ട യോഗമാണ് ഇത്.

ഗാന്ധി ജയന്തി തയ്യാറെടുപ്പുകള്‍, അംഗത്വ വിതരണം. പാര്‍ട്ടി വര്‍ക്കര്‍ പരിശീലനം തുടങ്ങിയവയാണ് മീറ്റിംഗ് അജണ്ടയെന്നാണ് അറിയുന്നത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് യോഗത്തിന് എത്തില്ല. എന്നാല്‍ മുതിര്‍ന്ന നേതാവ് ജ്യോതി രാദിത്യ സിന്ധ്യ യോഗത്തില്‍ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി വദ്രയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ എത്തും. നിലവില്‍ രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയുള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ച ചെയ്യാനും വിഷയം കേന്ദ്രസര്‍ക്കാരിനെതിരായ ആയുധമാക്കാനുമുള്ള നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി ദിവസം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ തയ്യാറായി മുന്നോട്ടുവരുന്ന പാര്‍ട്ടിയിലെ നേതാക്കളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് സംസ്ഥാന യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവര്‍ പാര്‍ട്ടി അജണ്ട പ്രകാരം പ്രവര്‍ത്തിക്കുമെന്നും ആര്‍.എസ്.എസിലെ പ്രചാരക്കരെപ്പോലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ പരിപാലിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി ആര്‍.എസ്.എസ് അജണ്ടകളെ ചെറുക്കുന്നതിനും ജനങ്ങളിലേക്ക് കൂടതല്‍ ഇറക്കിച്ചെന്നുള്ള പരിപാടികളുമാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more