| Friday, 3rd March 2017, 7:18 pm

ആ പറഞ്ഞതില്‍ ഞാന്‍ ഖേദിക്കുന്നു; പിണറായി വിജയന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച പ്രസ്താവന പിന്‍വലിക്കുന്നതായി ചന്ദ്രാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചു കൊണ്ടുള്ള തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി ആര്‍.എസ്.എസ് നേതാവ് ചന്ദ്രാവത്ത്. സ്വയം സേവകരുടെ മരണത്തില്‍ ഉണ്ടായ വികരാത്തില്‍ നിന്നുമാണ് താന്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നാണ് ചന്ദ്രാവത്ത് പറയുന്നത്.

തന്റെ പ്രസ്താവനയില്‍ ഇപ്പോള്‍ ദുഖിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശില്‍ നിന്നുമുള്ള ആര്‍.എസ്.എസ് പ്രമുഖ് ആയ ചന്ദ്രാവത്ത് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനെതിരെ രാജ്യത്തിന്റെ തന്നെ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു.

തന്റെ പ്രസ്താവന വിവാദമായതോടെയാണ് പിന്‍വലിക്കുന്നതായി ചന്ദ്രാവത്ത് അറിയച്ചത്. കേരളത്തില്‍ നിന്നുവരെ തനിക്ക് ഭീഷണി ഫോണ്‍ കോളുകള്‍ വന്നിരുന്നുവെന്നും ചന്ദ്രാവത്ത് പറയുന്നു.


Also Read: ഒരിറ്റ് വെള്ളത്തിനായ് കേണ് സ്വന്തം വോട്ടര്‍മാര്‍ ; അത്യാഡംബരത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ വിവാഹം, വീഡിയോ കാണാം


തന്റെ മുഴുവന്‍ സ്വത്ത് വിറ്റിട്ടായാലും ഒരു കോടി നല്‍കാമെന്നും പകരം പിണറായി വിജയന്റെ തല തന്നാല്‍ മതിയെന്നുമായിരുന്നു ചന്ദ്രാവത്തിന്റെ പ്രസ്താവന. ഉജ്ജയനിയില്‍ നടന്ന പൊതുപരുപാടിയിലായിരുന്നു ചന്ദ്രാവത്തിന്റെ വിവാദ പ്രസംഗം.

ചന്ദ്രാവത്തിന്റെ പ്രസ്താവനയെ ചിരിച്ചു കൊണ്ട് പുച്ഛിച്ചു തള്ളുന്നു എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ചന്ദ്രാവത്തിനെതിരെ ബി.ജെ.പി നേതാക്കന്മാരടക്കം രംഗത്ത് വന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more