കൊച്ചി: മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ ആര്‍.ഹരി (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
കേരളത്തില്‍ നിന്ന് ആര്‍.എസ്.എസ് തലപ്പത്തെത്തിയ ആദ്യ പ്രചരാകനാണ്. ആര്‍.എസ്.എസ് അഖില ഭാരതീയ ബൗദ്ധിക് ശിക്ഷന്‍ പ്രമുഖ് ആയിരുന്നു. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായ ഹരി മലയാളം ഇംഗ്ലീഷ് മറാത്തി കൊങ്ങിണി ബംഗാളി ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
1930ല്‍ എറണാകുളം ജില്ലയിലാണ് ആര്‍.ഹരിയുടെ ജനനം. അച്ഛന്‍ രംഗ ഷേണോയ് അമ്മ പത്മാവതി. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളിലും ,മഹാരാജാസ് കോളേജിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്.
പൊതു ദര്‍ശനത്തിന് ശേഷം തിങ്കളാഴ്ച തിരുവില്വാമലയിലെ ഐവര്‍ മഠത്തിലാണ് സംസ്‌കാരം.
content highlight : RSS Leader R.Hari died