| Monday, 28th November 2016, 8:33 am

ആര്‍.എസ്.എസ് നേതാവ് പി. പത്മകുമാര്‍ സി.പി.ഐ.എമ്മിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ല സെക്രട്ടേറിയറ്റംഗം സി. അജയകുമാര്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 


തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവും ഹിന്ദുഐക്യവേദി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി. പത്മകുമാര്‍ സി.പി.ഐ.എമ്മിലേക്ക്.

സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ല സെക്രട്ടേറിയറ്റംഗം സി. അജയകുമാര്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

42 വര്‍ഷത്തെ സംഘ്പരിവാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കരമന മേലാറന്നൂര്‍ സ്വദേശിയായ താന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സജീവ പ്രവര്‍ത്തനത്തില്‍ ഇല്ലെന്നും ഇദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്. മുന്‍ വിഭാഗ് ശാരീരിക് പ്രമുഖ് കൂടിയായ പത്മകുമാര്‍ കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ലാ പ്രചാരക്, കൊല്ലം ജില്ലാ പ്രചാരക്, കണ്ണൂര്‍ ജില്ലാ പ്രചാരക്, കണ്ണൂര്‍ വിഭാഗ് പ്രചാരക് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും മനുഷ്യത്വപരമായ സമീപനം നേതൃത്വത്തില്‍ നിന്നുണ്ടാവുന്നില്ല. നോട്ട് നിരോധന വിഷയത്തില്‍ ബി.ജെ.പി എടുത്ത നിലപാട് കൂടിയായപ്പോള്‍ ഇനിയും സഹിക്കാനാവില്ലെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

പത്മകുമാറിന് പാര്‍ട്ടി അംഗത്വം നല്‍കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അര്‍ഹമായ സ്ഥാനം നല്‍കും. സ്ഥാനങ്ങള്‍ നല്‍കാമെന്ന പരിഗണനയിലല്ല വന്നത്. ജില്ലയില്‍ ആര്‍.എസ്.എസിന്റെ തെറ്റായ നയത്തിന് എതിരായി സംഘടനക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ 150 ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. അടുത്തുതന്നെ പൊതുസമ്മേളനം വിളിച്ച് അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതംചെയ്യും.

We use cookies to give you the best possible experience. Learn more