ന്യൂദല്‍ഹി: ഫെമിനിസം എന്ന ആശയത്തെക്കുറിച്ചും ലിവിംഗ് റിലേഷനെക്കുറിച്ചും വിവാദ പരാമര്‍ശവുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകനും എ.ബി.വി.പി അധ്യക്ഷനുമായ സുനില്‍ അംബേക്കര്‍. ഇന്ത്യയില്‍ ലൈംഗികാക്രമങ്ങള്‍ നടത്താനുള്ള പുരുഷന്മാരുടെ ത്വരയെ നിയന്ത്രിക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
‘ആര്‍.എസ്.എസ്: ദി റോഡ് മാപ്പ് ഓഫ് 21 സെഞ്ച്വറി’ എന്ന സുനില്‍ അംബേക്കറിന്റെ പുതിയ പുസ്തകത്തിലാണ് കുടുംബങ്ങള്‍ക്ക് മാത്രമെ ചെറുപ്പക്കാരിലെ ഹോര്‍മോണ്‍ വ്യതിയാനത്തെ നിയന്ത്രിക്കാന്‍ കഴിയൂ…എന്ന് തുടങ്ങുന്ന ഭാഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഓരോരുത്തരുടേയും മനസിനെ സ്വാധീനിക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയും. കുടുംബങ്ങള്‍ക്കുള്ളില്‍ നിന്ന് നടക്കുന്ന ഇടപെടലുകള്‍ ആക്രമണ സ്വഭാവങ്ങള്‍ കുറക്കാന്‍ സഹായകമാവും’എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇത് തീര്‍ത്തും വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെമിനിസം എന്നത് ഒരു പാശ്ചാത്യ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നമുക്ക് ഫെമിനിസത്തെ പൂര്‍ണ്ണ രൂപത്തില്‍ പിന്തുടരാന്‍ കഴിയില്ല. ഇന്ത്യയിലെ സമത്വം എന്ന ആശയത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ് പാശ്ചാത്യ ഫെമിനിസം. സുനില്‍ അംബേദ്ക്കര്‍ പറഞ്ഞു.
കുടുംബബന്ധങ്ങളാണ് ലിവിംഗ് റിലേഷനേക്കാള്‍ മികച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നേരത്തെ സ്ത്രീസംഘടനയായ ദൃഷ്ടി നടത്തിയ പഠനത്തില്‍ വിവാഹിതരായ സ്ത്രീകളേക്കാള്‍ സന്തോഷവതികളായിരിക്കുക ലിവിംഗ് റിലേഷനിലുള്ള സ്ത്രീകളാണെന്ന് കണ്ടെത്തിയിരുന്നു.
ആര്‍.എസ്.എസിനുള്ളില്‍ വിമര്‍ശിക്കപ്പെടുന്ന നിരവധി സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് സുനില്‍ അംബേക്കര്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ