ക്ഷേത്രത്തിലേക്ക് പോയ 11കാരിയെ പീഡിപ്പിച്ചു; ആർ.എസ്.എസ് നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
Kerala News
ക്ഷേത്രത്തിലേക്ക് പോയ 11കാരിയെ പീഡിപ്പിച്ചു; ആർ.എസ്.എസ് നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st February 2024, 10:45 am

തൃശൂർ: ക്ഷേത്രത്തിലെത്തിയ 11 വയസുകാരിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ആർ.എസ്.എസ് നേതാവ് ഉൾപ്പെടെ രണ്ട് പേര് അറസ്റ്റിൽ.

ആർ.എസ്.എസ് നേതാവായ ചുള്ളിക്കാട് സ്വദേശി വി.ജി. ബാലകൃഷ്ണനും വിയ്യൂർ സ്വദേശി രാജനുമാണ് പോക്സോ കേസിൽ അറസ്റ്റിലായത്.

രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ബാലകൃഷ്ണന്റെ വീടിന് സമീപമുള്ള ക്ഷേത്രത്തിലെത്തിയ കുട്ടിയെ ആരുമില്ലാത്ത സമയം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.

തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കൂടിയായ ബാലകൃഷ്ണൻ സൈന്യത്തിൽ നിന്ന് വിരമിച്ചതാണ്.

Content Highlight: RSS leader arrested in POCSO case