| Sunday, 12th February 2017, 9:16 pm

മതം മാറിയയാളെ കൊന്ന കേസില്‍ ആര്‍.എസ്.എസ് പ്രചാരകന്‍ അറസ്റ്റിലായിട്ടും കേരളം എന്തുകൊണ്ട് ഞെട്ടിയില്ല ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അപ്പോള്‍ നമ്മള്‍ ഇങ്ങനെ ആ വാര്‍ത്തയെ തിരുത്തി വായിച്ച് നോക്കും. “ഇസ്ലാമില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ യുവാവിനെ കൊന്ന ഇസലാമിക തീവ്രവാദ സംഘപ്രചാരകന്‍ അറസ്റ്റില്‍”. എങ്ങനേണ്ടാകും? ഉദാഹരണമുണ്ടല്ലോ നമുക്ക് മുന്നില്‍.


“ഹിന്ദുമതത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് മാറിയയാളെ കൊന്ന ആര്‍.എസ്.എസ് പ്രചാരകന്‍ അറസ്റ്റില്‍. മലപ്പുറം കൊടിഞ്ഞിയില്‍ ഫൈസല്‍ എന്ന മുപ്പതുകാരനെ കൊന്ന കേസിലാണ് തിരൂര്‍ താലൂക്ക് കാര്യവാഹക് മഠത്തില്‍ നാരായണന്‍ അറസ്റ്റിലായത്.” വാര്‍ത്തയാണ്.

നാലഞ്ച് ദിവസമായി വാര്‍ത്ത വന്നിട്ട്. കേരളം ഞെട്ടിത്തരിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തതായൊന്നും കാണുന്നില്ല. അതെന്താ അങ്ങനെ എന്ന് നമ്മളാലോചിക്കുമല്ലോ. മതം മാറിയവരെ കൊല്ലുന്ന ഏര്‍പ്പാട് അത്രയ്ക്ക് സാധാരണസംഗതിയൊന്നുമല്ല ഇന്നാട്ടില്‍, എന്ന് മാത്രമല്ല, ഒട്ടും അസാധാരണമല്ലാത്ത രാഷ്ട്രീയകൊലപാതകങ്ങളുടെ പേരില്‍ ആഴ്ചയ്ക്കാഴ്ചയ്ക്ക് ഞെട്ടുന്നവരുടെ നാടാണ് താനും. അങ്ങനെയായിട്ട് പോലും എന്ത് കൊണ്ടാകും ഈ സംഭവത്തില്‍ അങ്ങനെ രോഷമൊന്നും വരാത്തതാവോ എന്നാലോചിക്കുമല്ലോ.

അപ്പോള്‍ നമ്മള്‍ ഇങ്ങനെ ആ വാര്‍ത്തയെ തിരുത്തി വായിച്ച് നോക്കും. “ഇസ്ലാമില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ യുവാവിനെ കൊന്ന ഇസലാമിക തീവ്രവാദ സംഘപ്രചാരകന്‍ അറസ്റ്റില്‍”. എങ്ങനേണ്ടാകും? ഉദാഹരണമുണ്ടല്ലോ നമുക്ക് മുന്നില്‍.

ഇവരുടെ അപ്പുറത്തെ കക്ഷികള്‍ ചെയ്തതിന്റെ ഉദാഹരണം മുന്നിലുണ്ട്. കൊന്നിട്ടില്ല, ഒരു കൈയ്യങ്ങ് വെട്ടിയിട്ടേയുള്ളൂ എമ്മാതിരി ഞെട്ടലാണ് കേരളം ഞെട്ടിയത്. മാപ്ലാര് ശരിയല്ല എന്ന് ഉറക്കെയും മനസ്സിലും എത്ര തവണ പറഞ്ഞു, ചിരിച്ച് കൊണ്ടിറങ്ങി കോടതിക്ക് മുന്നില്‍ നിന്ന ആ അറാംപെറപ്പുകള്‍ക്കെതിരെ എമ്മട്ടിലുള്ള വെറുപ്പാണ് നമ്മള്‍ക്ക് വന്നത്. രണ്ടും ഒരേ തരം തോന്ന്യാസികള്‍, എന്നിട്ടെന്താണ് ആര്‍.എസ്.എസുകാരോട് സൗമ്യത?.


Read more:  രാഹുലിന്റെ റോഡ് ഷോയില്‍ മോദി അനുകൂല മുദ്രാവാക്യം: വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്


എന്താണെന്നറിയ്വോ, മെച്ചപ്പെട്ട മനുഷ്യരല്ലാത്തത് കൊണ്ടാണ്. ഓ അതൊക്കെ അങ്ങനെയങ്ങ് നടക്കും എന്ന നിസ്സംഗത വരുന്നത് അങ്ങനെ തോന്നിക്കുന്നൊരു അടിസ്ഥാനരാഷ്ട്രീയ സംഗതി, മതാധിഷ്ഠിത വിവേചനമനസ്സ് ഉള്ളില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് കൂടിയാണ്. അവരവരുടെ തടിയെ ബാധിക്കാത്ത എല്ലാത്തിനെയും പ്രതികരിച്ചോടിക്കാനുള്ളത്രയ്ക്ക് ഊര്‍ജ്ജം നമ്മളിലുണ്ട്. എന്നാല്‍ ആ ഊര്‍ജ്ജത്തിന്റെ വരവിന് നിയതമായ ചാലുകളുണ്ട്. ആര്‍.എസ്.എസിലേക്ക് ആ രോഷമൊഴുകില്ല. ആര്‍.എസ്.എസ് ഇരയല്ല. അവരൊഴിച്ചുള്ള ലോകത്തെ ഞങ്ങള് മാറ്റിത്തീര്‍ത്തോളാംന്നാണ് ഉള്ളില്‍.

ഉടുപ്പു പോലെ മാറാവുന്ന സംഗതി മാത്രമാണ് മതം. മനുഷ്യരുണ്ടായതിന് ശേഷം ഉണ്ടായത്. അങ്ങനെ മാറുന്നൊരുവനെ മറ്റൊരു വിദ്വേഷവും ഇല്ലാതിരുന്നിട്ടും കൊല്ലാന്‍ തോന്നുന്ന പരമനാറി സംഘമനസ്സുണ്ടല്ലോ. അത് നരകമാക്കിക്കളയും ഭാവിയെ. നിങ്ങളുടെയും എന്റെയും കുഞ്ഞുങ്ങള്‍ ജീവിക്കാനിരിക്കുന്ന ഭാവിയെ. മറ്റ് കാര്യങ്ങളൊഴിഞ്ഞിരിക്കുമ്പോഴെങ്കിലും തൊണ്ടയൊന്നനക്കിയേക്കണം അതിനെതിരെ.


Also read: ‘ഏഷ്യാനെറ്റ് അവാര്‍ഡുകളെല്ലാം സ്റ്റാറുകളുടേതാണെന്‍ മകനേ’; ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിനെ ട്രോളി സോഷ്യല്‍ മീഡിയ 


We use cookies to give you the best possible experience. Learn more