തിരുവനന്തപുരം: മുസ്‌ലിം പേരില്‍ വിദേശത്ത് തട്ടിപ്പ് നടത്തിയ ആര്‍.എസ്.എസ് മുഖ്യ ശിക്ഷക് അറസ്റ്റില്‍. കിളിമാനൂര്‍ കുന്നുമ്മേല്‍ സ്വദേശി രാജേഷാണ് അറസ്റ്റിലായത്.
വ്യാജ പാസ്‌പോര്‍ട്ടെടുത്ത് പത്ത് വര്‍ഷമായി ഇയാള്‍ വിദേശത്ത് കഴിയുകയായിരുന്നു. ഷെറിന്‍ അബ്ദുള്‍സലാമെന്ന പേരിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്.
വര്‍ക്കല തച്ചന്‍കോണം അസീസ് മന്‍സിലില്‍ അബ്ദുല്‍ സലാം-അയ്ഷ ബീവി ദമ്പതികളുടെ മകന്‍ ഷെറിന്‍ അബ്ദുല്‍ സലാം എന്നാണ് ഇയാള്‍ പാസ്‌പോര്‍ട്ടില്‍ പേര് നല്‍കിയിരിക്കുന്നത്.
2006 ല്‍ വ്യാജരേഖകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് കരസ്ഥമാക്കി വിദേശത്തേക്ക് പോയ ഇയാള്‍ക്കെതിരെ 2019 ലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
ഇതോടെ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. ഡിസംബര്‍ 15 ന് വിദേശത്ത് നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇയാളെ അധികൃതര്‍ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: RSS leader arrested for Muslim named fraud case