തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് വെട്ടേറ്റ ആര്‍.എസ്.എസ് കാര്യവാഹക് ഇടവക്കോട് രാജേഷ് മരിച്ചു. ഇന്നലെ രാത്രിയാണ് രാജേഷിന് വെട്ടേറ്റത്.
ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രാജേഷിന്റെ ഇടതുകൈ വെട്ടിമാറ്റിയിരുന്നു. ശരീരത്തില്‍ നാല്‍പത്തോളം മുറിവുകളുമുണ്ടായിരുന്നു.
Dont Miss പ്രതിഷേധാഗ്നി ഫലം കാണുമോ?; വിനായകന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും
മണികണ്ഠന്‍ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷയനുഭവിച്ചിട്ടുള്ളയാളാണ് ഇയാള്‍.
രാജേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യപിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ സിപിഐഎം-ബി.ജെ.പി സംഘര്‍ഷം രൂക്ഷമായത്. സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ബി.ജെ.പിയുടെ സംസ്ഥാന സമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു.