തിരുവനന്തപുരം: രാഷ്ട്രീയത്തിലിറങ്ങാനില്ലെന്ന് നടന്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ സര്‍വേക്കിറങ്ങിയ ആര്‍.എസ്.എസ് വെട്ടില്‍. മോഹന്‍ലാലിന് പുറമെ കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരും തിരുവനന്തപുരത്ത് ഉയര്‍ന്നതോടെയാണ് ആര്‍.എസ്.എസ് സര്‍വേക്കിറങ്ങിയത്.
വിചാര കേന്ദ്രം അടങ്ങുന്ന ആര്‍.എസ്.എസ് സംവിധാനത്തിന് താല്‍പര്യമുള്ള പേരുകളാണ് സര്‍വേയുമായി ബന്ധപ്പെട്ട് പൊതു ചര്‍ച്ചയ്ക്ക് വച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് മോഹന്‍ലാല്‍ വെട്ടിത്തുറന്ന് പറഞ്ഞതോടെ സര്‍വേക്കിറങ്ങിയ ആര്‍.എസ്.എസും സംഘപരിവാര്‍ ബന്ധമുള്ള തലസ്ഥാനത്തെ ചില സിനിമക്കാരും വെട്ടിലായി.
ALSO READ: ശബരിമല യുവതീപ്രവേശനം; പുന:പരിശോധനാഹരജികള്‍ ഇന്ന് പരിഗണിക്കും
തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹത്തിനു പിന്നില്‍ സിനിമാമേഖലയുമായി ബന്ധമുള്ള ലാലിന്റെ ചില സുഹൃത്തുക്കളായിരുന്നെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
മോഹന്‍ലാല്‍ മത്സരിക്കുമെന്ന സൂചന നല്‍കി ഉറ്റസുഹൃത്തായ അശോക് കുമാറും രംഗത്തെത്തിയിരുന്നു. അതേസമയം സിനിമയില്‍ ഇപ്പോഴും സജീവമായ മേജര്‍ രവി, സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ മോഹന്‍ലാല്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് വ്യക്തമാക്കി.
ALSO READ: കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം ആക്രമിച്ചു
അച്ഛനമ്മമാരുടെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ ആവശ്യത്തിന് മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതുമുതലാണ് മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന പ്രചരണം തുടങ്ങിയത്.
മോഹന്‍ലാല്‍ വരില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് മറ്റു വഴി നോക്കാനുള്ള നീക്കം ആര്‍.എസ്.എസ് ആരംഭിച്ചു.
WATCH THIS VIDEO: