റിസര്‍വ് ബാങ്ക് സമിതിയില്‍ ആര്‍.എസ്.എസ് താത്വികാചാര്യനെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
national news
റിസര്‍വ് ബാങ്ക് സമിതിയില്‍ ആര്‍.എസ്.എസ് താത്വികാചാര്യനെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th August 2018, 9:37 pm

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് സമിതിയില്‍ ആര്‍.എസ്.എസ് താത്വികാചാര്യനെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റും ആര്‍.എസ്.എസിന്റെ താത്വികാചാര്യനുമായ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയെയാണ് സര്‍ക്കാര്‍ നിയമിച്ചത്.

നാല് വര്‍ഷത്തേക്കാണ് നിയമനം. അതേസമയം സര്‍ക്കാര്‍ തീരുമാനം ആദരവാണെന്ന് സ്വാമിനാഥന്‍ പറഞ്ഞു. തമിഴ് മാഗസിനായ തുഗ്ലക്കിന്റെ എഡിറ്റര്‍ കൂടിയാണ് സ്വാമിനാഥന്‍.

ALSO READ: താരമെന്ന പരിവേഷത്തിലല്ല ഇന്ത്യയിലെ തന്നെ മുന്‍നിര കലാകാരനെന്ന നിലയിലാണ് മോഹന്‍ലാല്‍ പങ്കെടുക്കുന്നത്; പിണറായി വിജയന്‍

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ സ്വാമിനാഥന്‍ സ്വാഗതം ചെയ്തിരുന്നു. ചരിത്രപരമായ തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിസിനസുകാരനായ സതീഷ് കാശിനാഥിനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനൗദ്യോഗിക ഓഫീസര്‍മാരുടെ പട്ടികയിലാണ് ഇരുവരും ഇടം നേടിയത്.

WATCH THIS VIDEO: