ഫോട്ടോഷോപ് കാണിച്ച് ആളെ പറ്റിക്കാന്‍ നോക്കുന്ന വിഡ്ഢി സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. വലിയകാര്യത്തില്‍ തങ്ങളുടെ സെല്‍ഫ് പ്രൊമോഷന് വേണ്ടി ഒരുക്കിക്കൊണ്ടു വരുന്ന പല ഫോട്ടോഷോപ് പ്രയോഗങ്ങളും എട്ടുനിലയില്‍ പൊട്ടിച്ച് കൊടുക്കുകയാണ് സോഷ്യല്‍ മീഡിയയിലെ അല്പമെങ്കിലും ബോധമുള്ളവര്‍.
നേപ്പാളിലെ ഭൂചലനത്തെ തുടര്‍ന്നുണ്ടായ ദുരിതങ്ങളും അവിടത്തെ ജനങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തന സേവന പരിപാടികള്‍ ചെയ്യുന്നതും അംഗീകരിക്കാവുന്നതും അഭിനന്ദനീയവും ആണെന്നിരിക്കെ. ആ പ്രവൃത്തികളെ സ്വന്തം പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുകയാണ് ആര്.എസ്.എസുകാര്‍. അതും വ്യാജമായി നിര്‍മ്മിച്ച ഫോട്ടോഷോപ്പ് പോസ്റ്റുകളിലൂടെ.
നേപ്പാളിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ സേവനം നടത്തുന്ന ആര്.എസ്.എസുകാരാണെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ചിത്രങ്ങളാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തീരെ സ്വബോധമില്ലാത്ത ഈ പോസ്റ്റുകളെ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയ തകര്‍ത്തുകളയുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മോദിയെ പൊക്കിയടിക്കാന്‍ ചെയ്ത പണികള്‍ ഇതുവരെ വിടാന്‍ താല്പര്യം കാണിക്കാത്ത ആര്.എസ്.എസ് പ്രവര്‍ത്തകരുടെ ചില പോസ്റ്റുകള്‍ കാണുക.